പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, 1927ൽ

ഇന്ത്യയുടെ സാർവത്രിക പ്രതിരോധവത്കരണ പരിപാടിക്ക് നേതൃത്ത്വം നൽകുന്ന ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. വാക്‌സിൻ നിർമ്മാണമേഖലയിൽ സജീവമായ ഈ സ്ഥാപനം 2008-ൽ അൻപുമണി രാമദാസ് കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കെ പൂട്ടിയിരുന്നു. 2010-ൽ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഈ സ്ഥാപനത്തിന്റെ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിന് നടപടിയെടുത്തു. ഇതോടൊപ്പംതന്നെ പുതിയ നിർമ്മാണശാലകൾ തുടങ്ങുന്നതിനുള്ള പദ്ധതിക്കും തുടക്കമിട്ടു. കൂനൂർ നിലവിലുള്ള കേന്ദ്രത്തിൽ നിന്ന് 2013 മാർച്ചിനകം മൂന്നുകോടി ഡോസ്ഡി.ടി.പി. വാക്‌സിൻ ഉത്പാദിപ്പിക്കാനാവുമെന്നാണ് കരുതുന്നു.

പുതിയ കേന്ദ്രം[തിരുത്തുക]

കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റിയൂട്ടിൽ 147 കോടി രൂപ ചെലവഴിച്ചാണ്പുതിയ കേന്ദ്രം നിർമ്മിക്കുന്നുണ്ട്. 2014 അവസാനത്തോടെ ഈ കേന്ദ്രത്തിൽ വാക്‌സിൻ നീർമാണം നടത്താനാവുമെന്ന് കരുതപ്പെടുന്നു. ഇവിടെ നിലവിലുള്ള കേന്ദ്രത്തിൽ ഈ വർഷം ജൂൺ മുതൽ ഒക്‌ടോബർ വരെ 109 ലക്ഷം ഡോസ് ഡി.ടി.പി. വാക്‌സിൻ ഉത്പാദിപ്പിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി ഡി.ടി., ടി.ടി.വാക്‌സിനുകൾ ഇവിടെ നിർമ്മിക്കുന്നില്ല. ഈ വാക്‌സിനുകളുടെ നിർമ്മാണം താമസിയാതെതന്നെ ആരംഭിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പി.ഐ.ഐ. അധികൃതർ.

വിവാദം[തിരുത്തുക]

ഇന്ത്യയുടെ സാർവത്രിക പ്രതിരോധ വത്കരണ പരിപാടിക്കുള്ള വാക്‌സിനുകളുടെ മുഖ്യ നിർമാതാവായ ഈ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയത് വൻ വിവാദമായിരുന്നു. സ്വകാര്യമേഖലയുടെ സമ്മർദ്ദമാണ് ഈ നടപടിക്കുപിന്നിലെന്ന് ആരോപണമുയർന്നിരുന്നു. ജി.എം.പി. നിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-21. Retrieved 2012-12-21.

പുറം കണ്ണികൾ[തിരുത്തുക]

  • വെബ്സൈറ്റ്[1]