പാവല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
പാവയ്‌ക്ക
Bittergourd.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Cucurbitales
കുടുംബം: Cucurbitaceae
ജനുസ്സ്‌: Momordica
വര്‍ഗ്ഗം: M. charantia
ശാസ്ത്രീയനാമം
Momordica charantia
Descourt.
Synonyms

കാരവേല്ലകം, കരേള, കരേളി

ഏകദേശം അഞ്ചു മീറ്റര്‍ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവല്‍ അല്ലെങ്കില്‍ കൈപ്പ. ഇതിന്റെ ഫലം പാവയ്ക്ക, കൈപ്പക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ആണ്‍ പൂവും പെണ്‍ പൂവും വെവ്വേറെ കാണുന്നു. പൂക്കള്‍ക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകള്‍ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാന്‍ ഉപയോഗിക്കുന്നത്. കായ്കളുടെ ഉള്‍ഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിളാണ് പരന്ന വിത്തുകള്‍ കാണപ്പെടുന്നത്. പഴുത്ത ഫലത്തിനുള്ളിലെ നിറം ചുവപ്പായിരിക്കും.

കാരവേല്ലം എന്നറിയപ്പെടുന്ന കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും, കുറഞ്ഞ കയ്പുമാണുള്ളത്. കാരവല്ലി എന്നറിയപ്പെടുന്നതിന് കൂടുതല്‍ കയ്പ്പും, രൂപം ഉരുണ്ടോ അണ്ഡാകൃതിയോ ആയിരിക്കും. കാരവല്ലിയെ കാട്ടുപാവല്‍ എന്നും വിശേഷിപ്പിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഉപയോഗങ്ങള്‍

പാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു.

  • കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന്
  • കായുടെ നീര് വായ്പ്പുണ്ണിന്
  • ഇല മുലപ്പാല്‍ വര്‍ദ്ധനയ്ക്ക്
  • ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കും
  • ചൊറി
  • മൂലക്കുരു
  • കുഷ്ഠവൃണങ്ങള്‍
  • പച്ചക്കറി

[തിരുത്തുക] നുറുങ്ങുകള്‍

വേലിയിലെ പാവല്‍ വള്ളിയില്‍ കണ്ട പാവയ്ക്കാ പറിക്കുമ്പോള്‍, ചേലപ്പറമ്പ് നമ്പൂതിരി നിമിഷകവനത്തില്‍ സൃഷ്ടിച്ച ഈ ശ്ലോകം, പാവലിനേയും പാവയ്ക്കായേയും പുകഴ്ത്തുന്നതാണ്:-

പാടത്തില്‍ കര നീളെ നീലനിറമായ് വേലിക്കൊരാഘോഷമായ്
ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടു നില്‍ക്കും വിധൗ
വാടാതേ വരികെന്റെ കൈയിലധുനാ പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!

അര്‍ത്ഥം: പാടത്തിന്റെ കരയില്‍ നീളെ പടര്‍ന്ന് വേലിക്ക് അലങ്കാരമായി ആടിത്തൂങ്ങി അലഞ്ഞുലഞ്ഞ് സുകൃതം ഉള്‍ക്കൊണ്ടു നില്‍ക്കുന്ന പാവല്‍ വള്ളി പെറ്റുണ്ടായവയും, സ്വാദിന്റെ കാര്യത്തില്‍ അമൃതിന്റെ അഹന്ത ശമിപ്പിക്കുന്നവയുമായ കുഞ്ഞുങ്ങളേ, നിങ്ങള്‍ വാടും മുന്‍പ് വേഗത്തില്‍ എന്റെ കയ്യില്‍ വരിക.[1]

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] അവലംബം

  1. അമൂല്യശ്ലോകമാല, സമാഹരണം, വ്യാഖ്യാനം, അരവിന്ദന്‍(പ്രസാധനം: കറന്റ് ബുക്ക്സ്
  • അഷ്ടാംഗഹൃദയം, (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോന്‍), സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍ ISBN 81 86365 06 0
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം