പാല്ലിയേറ്റീവ് പരിചരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രോഗശമനം എന്നതിലുപരി, രോഗിയുടെ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതു വഴി, ഗുരുതരമോ സങ്കീർണ്ണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെ ക്ലേശങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യ പരിചരണമോ ചികിത്സയെയോ ആണ്‌ പാലിയേറ്റീവ്‌ പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങൾ വരുന്ന പാല്ലയർ എന്ന ലാറ്റിൻ വാക്കിൽ നിന്നുത്ഭവം. പത്തോൻപതാം നൂറ്റാണ്ടിൽ അയർലാൻഡിലും ലണ്ടനിലും സ്ഥാപിച്ച മരണാസന്നരായവർക്കുള്ള അഭയകേന്ദ്രമാണ്‌ പാല്ലിയേറ്റീവ്‌ പരിചരണത്തിനു തുടക്കമായത്‌. ആദ്യ കാലങ്ങളിൽ ഇങ്ങനെ പരിചരണം ലഭിച്ചിരുന്നത്‌ മരണാസന്നരായ അർബുദ രോഗികൾക്കു മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാവുന്ന എല്ലാ രോഗങ്ങളിലും, രോഗിയുടെ വേദനയും മറ്റസ്വസ്ഥതകളും ഒഴിവാക്കുവാനോ കുറയ്ക്കുവാനോ ഈ പരിചരണം പ്രയോജനപ്പെടുന്നു.[1] അർബുദം കൂടാതെ ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധിയായ രോഗങ്ങൾ, നാഡീ രോഗങ്ങൾ തുടങ്ങിയവയിൽ ഉണ്ടാകാവുന്ന അസ്വസ്ഥതകൾക്കും, ചില ഘട്ടങ്ങളിൽ അർബുദ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ വിപരീത‍ഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും പാല്ലിയേറ്റീവ്‌ പരിചരണം പ്രയോജനപ്പെടുന്നു. മരണാസന്ന രോഗങ്ങളുള്ള ശിശുക്കളെ സഹായിക്കുവാനായി പാല്ലിയേറ്റീവ്‌ പരിചരണത്തിന്റെ ഒരു പ്രത്യേക വിഭാഗമുണ്ട്‌.

ലോകാരോഗ്യ സംഘടന പ്രകാരം "ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് സത്വരമായ രോഗ നിർണ്ണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും, അവരുടെ ശാരീരിക, മാനസിക, സാമൂഹിക, ആധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് അവരുടെ ക്ലേശങ്ങൾ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്ന സമീപനമാണ് പാല്ലിയേറ്റീവ്‌ പരിചരണം.[2]

കാലങ്ങളായി വൈദ്യന്മാർ പാല്ലിയേറ്റീവ്‌ പരിചരണമെന്ന സങ്കൽപ്പം അതിനായി ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ രോഗികളിലുണ്ടാക്കാവുന്ന ശീലത്തെയും വിപരീത ഫലങ്ങളേയും മറ്റ്‌ നിയന്ത്രണാതീതമായ പ്രശ്നങ്ങളേയും പറ്റി ആശങ്കാകുലരായിരുന്നു. അതിനാൽ ഈ പരിചരണത്തിന്‌ അത്ര പ്രാധാന്യം ലഭിച്ചില്ല.

കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ രോഗികളുടെ ജീവിത നിലവാരത്തെ പ്പറ്റിയുള്ള കാഴ്ചപ്പാടുകൾക്ക്‌ വളരെ വ്യത്യാസം വരികയും, അമേരിക്കൻ ഐക്യ നാടുകളിൽ നൂറിനു മുകളിൽ കിടക്കകളുള്ള 55% അതുരാലയങ്ങളിലും പാല്ലിയേറ്റീവ്‌ പരിചരണം നൽകുന്നു. കൂടാതെ അഞ്ചിൽ ഒന്ന് എന്ന അനുപാതത്തിൽ സർക്കാർ ആശുപത്രികളിൽ ഈ പരിചരണം നൽകുന്നു. ഈ പരിചരണത്തിലെ ഏറ്റവും പുതിയ വികാസം പല്ലിയേറ്റീവ് പരിചരണ സംഘം എന്ന് പേരിൽ അർപ്പിത മനോഭാവത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക വൈദ്യ സംഘമാണ്‌.


പാല്ലിയേറ്റീവ്‌ പരിചരണത്തിന്‌ വൈദ്യൻ, നെഴ്സ്‌, സാമൂഹിക പ്രവർത്തകൻ, ആത്മീയ പ്രവർത്തകൻ, ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്‌, സന്നദ്ധ പ്രവർത്തകർ, ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബവും അടങ്ങുനതാണ്‌ പരിചരണ സംഘം.

[തിരുത്തുക] കേരളത്തിൽ

‍കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പെയിൻ ആൻഡ്‌ പാല്ലിയേറ്റീവ്‌ കെയർ സൊസൈറ്റി (പി പി സി എസ്) 1993 മുതൽ പ്രവർത്തിക്കുന്നു.[3] പി പി സി എസ്സ് ന് കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്. ഇൻഡ്യയിലെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പാല്ലിയേറ്റീവ്‌ പരിചരണം കേരളത്തിൽ അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളും വിജയകരമായി നിറവേറ്റുന്നുണ്ട്‌.[4]

കൊച്ചി ആസ്ഥാനമായ പാല്ലിയം ഇൻഡ്യ പാല്ലിയേറ്റീവ് പരിചരണം നൽകുന്ന മറ്റൊരു സംഘടനയാണ്. ഇവർക്ക് എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്.

1996 മുതൽ മഞ്ചേരി വലിയട്ടിപറമ്പിൽ സ്ഥാപിച്ച മഞ്ചേരി പെയിൻ ആന്റ് പാലിയേറ്റീവ് കെയറാണ് ആശുപത്രിക്കു പുറത്തായി സ്ഥാപിക്കപ്പെട്ട ജനകീയമായി പ്രവർത്തിക്കുന്ന ആദ്യത്തെ പാലിയേറ്റീവ് കെയർ[5].

[തിരുത്തുക] അവലംബം

  1. [1] ദി ഹിന്ദു
  2. [2] ലോകാരോഗ്യ സംഘടനയുടെ നിർവചനം
  3. [3] പെയിൻ ആൻഡ്‌ പാല്ലിയേറ്റീവ്‌ കെയർ സൊസൈറ്റി
  4. [4] ദി ഹിന്ദു [5] ദി ഹിന്ദു മുഖപത്രം
  5. http://palliativemji.com/index.html

[തിരുത്തുക] കൂടുതൽ വായിക്കുവാൻ

"http://ml.wikipedia.org/w/index.php?title=പാല്ലിയേറ്റീവ്_പരിചരണം&oldid=1161865" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ