പാറപ്പുറത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ഇ. മത്തായി (പാറപ്പുറത്ത്)

കെ.ഇ. മത്തായി
തൊഴിൽ നോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയത  ഇന്ത്യ
പ്രധാന കൃതികൾ അരനാഴിക നേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു; കണ്ടെത്തിയില്ല, പണിതീരാത്ത വീട്

പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14-ന്‌ കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ്‌ കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ തന്റെ 19-ആം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. പട്ടാള ക്യാമ്പിലെ കലാപരിപാടികളിൽ അവതരിപ്പിക്കുവാൻ നാടകങ്ങൾ എഴുതിയിരുന്ന മത്തായിക്ക് ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ നേടാനായി. ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1981 ഡിസംബർ 31-ന് അന്തരിച്ചു.

കൃതികൾ[തിരുത്തുക]

ചെറുകഥാസമാഹാരം[തിരുത്തുക]

  • പ്രകാശധാര (1952)
  • ഒരമ്മയും മൂന്നു പെൺമക്കളും (1956)
  • കുരുക്കൻ കീവറീത് മരിച്ചു (1957)
  • ആ പൂമൊട്ടു വിരിഞ്ഞില്ല (1957)
  • തോക്കും തൂലികയും (1959)
  • ദിനാന്ത്യക്കുറിപ്പുകൾ (1960)
  • ജീവിതത്തിന്റെ ആൽബത്തിൽനിന്ന് (1962)
  • നാലാൾ നാലുവഴി (1965)
  • സൂസന്ന (1968)
  • തെരഞ്ഞെടുത്ത കഥകൾ (1968)
  • കൊച്ചേച്ചിയുടെ കല്യാണം (1969)
  • അളിയൻ (1974)
  • വഴിയറിയാതെ (1980)
  • കീഴടങ്ങൽ (1982)

നോവൽ[തിരുത്തുക]

സ്മരണ[തിരുത്തുക]

  • മരിക്കാത്ത ഓർമ്മകൾ (1982)

പുരസ്കാരങ്ങൾ[തിരുത്തുക]

ചെറുകഥ, നോവൽ എന്നീ വിഭാഗങ്ങളിൽ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 1966-ൽ നാലാൾ നാലുവഴി[1] എന്ന ചെറുകഥയ്ക്കും 1971-ൽ അരനാഴികനേരം[2] എന്ന നോവലിലുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി ചെറുകഥ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത്: മേയ് 15, 2010. 
  2. "കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത്: മേയ് 15, 2010. 


"http://ml.wikipedia.org/w/index.php?title=പാറപ്പുറത്ത്&oldid=1765770" എന്ന താളിൽനിന്നു ശേഖരിച്ചത്