പാണൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാണൽ | |
|---|---|
| പാണൽച്ചെടി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Rutaceae |
| ഉപകുടുംബം: | Aurantioideae |
| Tribe: | Clauseneae |
| ജനുസ്സ്: | Glycosmis |
| വർഗ്ഗം: | G. pentaphylla |
| ശാസ്ത്രീയ നാമം | |
| Glycosmis pentaphylla (Retz.) DC. |
|
| പര്യായങ്ങൾ | |
|
|
|
കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് പാണൽ. (ശാസ്ത്രീയനാമം: Glycosmis pentaphylla). പലപ്പോഴും കൂട്ടമായാണ് വളരുന്നത്. ഇളയ തണ്ടിന് പച്ചനിറമാണ്. മൂക്കുമ്പോൾ തവിടുനിറമാവും. ഇല സംയുക്ത പത്രമാണ്. ഒരു മുട്ടിൽ ഒരിലയാണുള്ളത്. അടുത്ത മുട്ടിൽ എതിർ ദിശയിലാണ് ഇലയുണ്ടാവുക. വളരെ ചെറിയപൂക്കൾ ഇലയിടുക്കിൽ കൂട്ടമായി കാണുന്നു. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്.
ഔഷധ ഗുണം [തിരുത്തുക]
വിഷം, തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'പാണൽ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Glycosmis pentaphylla എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: