പഹ്ലവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുസ്മൃതി, പുരാണങ്ങൾ, രാമായണം, മഹാഭാരതം, ബൃഹത്സംഹിത, തുടങ്ങിയ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഒരു ജനതയാണ് പഹ്ലവർ.

ചില ഗ്രന്ഥങ്ങളിൽ പഹ്ലവരെയും തെക്കേ ഇന്ത്യയിലെ രാജവംശമായ പല്ലവരെയും പര്യായങ്ങളായി ഉപയോഗിച്ചിരിക്കുന്നു. വായുപുരാണം പഹ്ലവരും പല്ലവരും തമ്മിൽ വേർതിരിച്ചു കാണുമ്പോൾ വാമനപുരാണം, മത്സ്യപുരാണം എന്നിവ ഇരുവരെയും പല്ലവർ എന്ന് വിശേഷിപ്പിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, മാർക്കണ്ഡേയപുരാണം, എന്നിവ ഇരുവരെയും പഹ്ലവ എന്നും പല്ലവ എന്നും വിശേഷിപ്പിക്കുന്നു. മഹാഭാരതത്തിലെ ഭീഷ്മപർവ്വവും (6.11.66) പല്ലവരെയും പഹ്ലവരെയും വേർതിരിച്ചുകാണുന്നില്ല.

പരാശികർ (ശകർ) ആണ് പല്ലവർ എന്നും പറയപ്പെടുന്നു. പി. കാർണഗിയുടെ അഭിപ്രായത്തിൽ[1], പാർഥിയൻ ഭാഷയായ പലുവി അല്ലെങ്കിൽ പെഹൽവി സംസാരിച്ചിരുന്ന ജനതയാവണം പഹ്ലവർ. ബുഹ്ലറിന്റെ അഭിപ്രായത്തിലും പഹ്ലവർ പാർഥിയർ എന്ന് അർത്ഥം വരുന്ന പാർഥവ എന്നതിന്റെ ഇന്ത്യൻ രൂപമാണ്.[2]. ക്രി.മു. 4-ആം നൂറ്റാണ്ടിലെ കാത്യായന വർത്തിക ശക-പാർഥവ എന്ന് പരാമർശിക്കുന്നു, ഇത് ശക-പാർഥിയരെക്കുറിച്ചുള്ള അറിവ് (ഒരുപക്ഷേ വാണിജ്യം വഴി) പ്രദർശിപ്പിക്കുന്നു [3].

അവലംബം[തിരുത്തുക]

  1. See: Notes on the Races, Tribes, and Castes inhabiting the Province of Oudh, Lucknow, Oudh Government Press 1868, p 4; The Geographical Data in Early Puranas, a Critical Studies, 1972, p 135, Dr M. R. Singh; Sacred Books of the East, XXV, Intr. p cxv, Rapson, Coins of Ancient India, p 37, n.2.
  2. The Geographical Data in Early Puranas, a Critical Studies, 1972, p 135, Dr M. R. Singh; Sacred Books of the East, XXV, Intr. p cxv; Rapson, Coins of Ancient India, p 37, n.2.
  3. India as Known to Panini, 1954, p 444, Dr V. S. Agarwala.
"https://ml.wikipedia.org/w/index.php?title=പഹ്ലവർ&oldid=2287393" എന്ന താളിൽനിന്ന് ശേഖരിച്ചത്