പശുപതിനാഥ ക്ഷേത്രം
| പശുപതിനാഥ ക്ഷേത്രം | |
|---|---|
പശുപതിനാഥ ക്ഷേത്രം |
|
|
|
|
| നിർദ്ദേശാങ്കങ്ങൾ: | 27°42′35″N 85°20′55″E / 27.70972°N 85.34861°Eസ്ഥാനം: 27°42′35″N 85°20′55″E / 27.70972°N 85.34861°E |
| പേരുകൾ | |
| ശരിയായ പേര് | പശുപതിനാഥ ക്ഷേത്രം |
| സ്ഥാനം | |
| രാജ്യം: | നേപ്പാൾ |
| ജില്ല: | കാഠ്മണ്ഡു ജില്ല |
| സ്ഥാനം: | കാഠ്മണ്ഡു |
| വാസ്തുവിദ്യയും ആചാരങ്ങളും | |
| പ്രധാന ആഘോഷങ്ങൾ: | ശിവരാത്രി, Teej, ബാലചത്ഥുർദശി |
| ചരിത്രം | |
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
|
|
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പശുപതിനാഥ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.[1]
ഐതിഹ്യം[തിരുത്തുക]
നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രി.വ 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം(പശൂനാം പതി = പശുപതി; പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.
ചരിത്രം[തിരുത്തുക]
ഇന്നുകാണുന്ന ക്ഷേത്രം 14ആം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്ര മല്ല പുനർനിർമ്മിച്ചതാണ്. മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ചിതൽ തിന്ന് നശിച്ചുപോയിരുന്നു. പശുപതിനാഥക്ഷേത്രത്തിനു ചുറ്റും അനവധി ക്ഷേത്രങ്ങളും പിൽക്കാലത്ത് നിർമിക്കപ്പെട്ടു. ദക്ഷിണഭാരതത്തിലെ കർണ്ണാടകത്തിൽ നിന്നുള്ള ഭട്ട ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജകളും കർമ്മങ്ങളും നിർവഹിക്കുന്നത്. ആദിശങ്കരനാണ് ഇങ്ങനെ ഒരു സമ്പ്രദായം കൊണ്ടുവന്നത് എന്നു കരുതപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ "SAARC tourism". Nepal.saarctourism.org. ശേഖരിച്ചത് 2011-10-30.