പവിഴവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവിഴവള്ളി
Antigonon
Antigonon leptopus 0.jpg
Antigonon leptopus in Réunion.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Caryophyllales
കുടുംബം: Polygonaceae
ഉപകുടുംബം: Eriogonoideae
ജനുസ്സ്: Antigonon
വർഗ്ഗം: A. leptopus
ശാസ്ത്രീയ നാമം
Antigonon leptopus
Hook. & Arn.
പര്യായങ്ങൾ
  • Antigonon cinerascens M.Martens & Galeotti
  • Antigonon cordatum M.Martens & Galeotti
  • Antigonon platypus Hook. & Arn.
  • Corculum leptopus Stuntz
Antigonon leptopus (Coral Vine) in Gandipet, Hyderabad, AP W2 IMG 9084.jpg

വളരെ വേഗം പടർന്നുകയറുന്ന ഒരു വള്ളിച്ചെടിയാണ് പവിഴവള്ളി (Coral Vine). (ശാസ്ത്രീയനാമം: Antigonon leptopus).കടലപ്പൂവ് എന്നും പേരുണ്ട്. പിങ്ക് നിറത്തിൽ ആകർഷകമായ പൂവുകളാണ് ഈ ചെടിക്കുള്ളത്. കേരളത്തിൽ ഒരു അലങ്കാരമെന്ന നിലയ്ക്ക് കൊണ്ടുവന്ന ഈ ചെടി ഇന്ന് ജൈവാധിനിവേശം നടത്തുന്ന ചെടികളിലൊന്നായി മാറിയിരിക്കുന്നു. 13 മീറ്ററോളം ഉയരത്തിൽ പടർന്നുകയറാനുള്ള കഴിവ് ഈ വള്ളിച്ചെടിക്കുണ്ട്. തേനീച്ചകൾ ധാരാളമായി ഈ ചെടിയുടെ പൂവിൽ നിന്നും തേൻശേഖരിക്കാറുണ്ട്. ഹൃദയാകൃതിയിൽ ഇരുണ്ട പച്ചനിറത്തിലുള്ള ഇലയാണ് ചെടിക്കുള്ളത്. മെക്സിക്കൊ ആണ് ഈ ചെടിയുടെ ജന്മദേശം. വിത്തുകളിലൂടെയും വളളിയുടെ മണ്ണിൽ തൊടുന്ന ഭാഗങ്ങളിൽ നിന്നും പുതിയ ചെടിയുണ്ടാകും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പവിഴവള്ളി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Antigonon leptopus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പവിഴവള്ളി&oldid=1725811" എന്ന താളിൽനിന്നു ശേഖരിച്ചത്