പവിഴപ്പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവിഴപ്പാമ്പ്
(Indian Coral Snake)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Serpentes
കുടുംബം: Elapidae
ജനുസ്സ്: Calliophis
വർഗ്ഗം: C. melanurus
ശാസ്ത്രീയ നാമം
Calliophis melanurus
(Shaw, 1802)

ലോകത്ത് ആകെ 77 ഇനനങ്ങളാണ് ഉള്ളത്. അതിൽ അഞ്ചിനം ഭാരതത്തിൽ കാണുന്നു. അതിൽ മൂന്നിനം കേരളത്തിൽ കാണുന്നു.

എന്നിവയാണിവ[1]

അരമീറ്ററോളം മാത്രം നീളമുള്ള നീണ്ട ചെറിയ ഇനം വിഷപ്പാമ്പാണ് പവിഴപ്പാമ്പ് (Slender Coral Snake). തവിട്ടുനിറത്തിലുള്ള ശരീരവും കറുത്ത തലയും വാലിന്റെ അറ്റത്തുള്ള കറുത്ത വളയവും വാലിനടിയിലുള്ള പിങ്ക് നിറവും പവിഴപ്പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളാണ്. കാട്ടുപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും ജീവിയ്ക്കാൻ ഇവയ്ക്ക് പ്രയാസമില്ല. എണ്ണത്തിൽ കുറവായതിനാൽ കുറവ് മാത്രമേ ഇവയെ പുറമേയ്ക്ക് കാണുകയുള്ളൂ. ഇളകിയ മണ്ണിനടിയിലോ ചപ്പുചവറുകൾക്കിടയിലോ ഒളിച്ചിരിക്കാനാണ് ഇവയ്ക്ക് കൂടുതൽ താല്പര്യം. ഈ പാമ്പിനെ ഉപദ്രവിച്ചാൽ വാലിന്റെ അറ്റത്തുള്ള പിങ്ക് നിറം കാട്ടി പേടിപ്പിയ്ക്കാൻ ശ്രമിക്കാറുണ്ട്. അപകടം കണ്ടാൽ മിക്കപ്പോഴും ഇഴഞ്ഞ് രക്ഷപ്പെടുകയാണ് ഇവയുടെ പതിവ്. വിഷമുണ്ടെങ്കിലും അപൂർവ്വമായേ ഇവ കടിയ്ക്കാറുള്ളൂ.

Eastern Coral Snake, Micrurus fulvius

അവലംബം[തിരുത്തുക]

  1. പവിഴപ്പാമ്പുകൾ, ഡൊ മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ2013
"http://ml.wikipedia.org/w/index.php?title=പവിഴപ്പാമ്പ്&oldid=1859406" എന്ന താളിൽനിന്നു ശേഖരിച്ചത്