വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തില്‍ വൈദ്യുതകാന്തീക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തീകരിക്കപ്പെട്ട ന്യൂട്രോണ്‍ നക്ഷത്രങ്ങളെയാണ് പള്‍സാറുകള്‍ എന്ന് പറയുന്നത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതല്‍ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെയധികം സാന്ദ്രത കൂടിയ ഖഗോള വസ്തുക്കളാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, അത്കൊണ്ട് തന്നെ പള്‍സാറുകളുടെ ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാല്‍ അവയില്‍ ചിലതിന്റെ ഇടവേളകളുടെ കൃത്യത ആറ്റോമിക ഘടികാരങ്ങളോളം തുല്യമാണ്. ഗ്രഹങ്ങളാല്‍ പ്രദക്ഷിണം ചെയ്യപ്പെടുന്ന പള്‍സാറുകളെ കണ്ടെത്തിയിട്ടുണ്ട്, അവയിലൊന്നാണ് PSR B1257+12.