പള്ളിപ്പുറം (എറണാകുളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് മുനമ്പത്താണ് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പള്ളിപ്പുറം. പോർട്ടുഗീസുകാർ നിർമ്മിച്ച അയീക്കോട്ട ഇവിടെയാണ്. ഒരു കാലത്ത് യുദ്ധതന്ത്രപ്രധാനമായിരുന്ന ഈ സ്ഥലത്തു കൂടിയാണ് കടലിൽ നിന്ന് കൊടുങ്ങല്ലൂർ കായലിലേയ്ക്കുള്ള പ്രവേശനം. പോർച്ചുഗീസുകാർ പണിത വ്യാകുല മാതാവിന്റെ ഒരു പള്ളിയും ഇവിടെ ഉണ്ട്.
ഉള്ളടക്കം |
പേരിനുപിന്നിൽ [തിരുത്തുക]
ബൗദ്ധരുടെ ക്ഷേത്രത്തിന് പള്ളി എന്നാണ് പറയുക. ബൗദ്ധരുടെ പള്ളി നിലനിന്നിരുന്നതിനാലാണ് പള്ളിപ്പുറം എന്ന പേർ വന്നത്. [1]
ചരിത്രം [തിരുത്തുക]
പോർട്ടുഗീസുകാരുടെ ആഗമനത്തോടെയാണ് പള്ളിപ്പുറം ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. അതിനു മുന്നുള്ള ചരിത്രം അജ്ഞാതമാണ്.
കുറിപ്പുകൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.