പല്ലുവേദനച്ചെടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പല്ലുവേദനച്ചെടി Acmella oleracea |
|
|---|---|
| Acmella oleracea inflorescence | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Asterales |
| കുടുംബം: | Asteraceae |
| ജനുസ്സ്: | Acmella |
| വർഗ്ഗം: | A. oleracea |
| ശാസ്ത്രീയ നാമം | |
| Acmella oleracea (L.) R.K.Jansen |
|
| പര്യായങ്ങൾ | |
|
|
കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ് പല്ലുവേദനചെടി. ഇതിന്റെ ശാസ്ത്രീയനാമം Spilanthes acmella (L.) C.B. Clarke ex Hook എന്നാണ്[1]. ഇതിന് അക്രാവ്, [2] അക്കിക്കറുകഎന്നും നാടൻ പേരുകളുണ്ട്. കമ്മലിന്റേയും മൂക്കുത്തിയുടേയും ആകൃതിയോട് സാമ്യമുള്ളതിനാൽ ഈ ചെടി കമ്മൽച്ചെടി, മുക്കുത്തിച്ചെടി എന്നും വിളിക്കപ്പെടുന്നു.
പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂവെടുത്ത് ചവച്ചുപിടിച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതുകൊണ്ടാണിതിനെ പല്ലുവേദനചെടിയെന്ന് വിളിക്കുന്നത്. ഇതിന്റെ പൂവ് നാക്കിൽ വെച്ചിർന്നാൾ ചെറിയ തരിപ്പും അനുഭവപ്പെടാറുണ്ട്.
ഉള്ളടക്കം |
പേരുകൾ [തിരുത്തുക]
- സംസ്കൃതം - സുപ്തിചന്ദ:, ദന്തുരി:, ദന്തസുലഗ്ന:
രസഗുണങ്ങൾ [തിരുത്തുക]
ഘടന [തിരുത്തുക]
40 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. കനം കുറഞ്ഞതും തവിട്ടു നിറമുള്ളതുമാണ് തണ്ടുകൾ. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് കടും മഞ്ഞ നിറവും മധ്യഭാഗം ഉയർന്നതുമാണ്[1].