പലസ്തീൻ (പ്രദേശം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലസ്തീൻ പ്രദേശത്തിന്റെ ഒരു ഉപഗ്രഹ ചിത്രം, 2003-ൽ എടുത്തത്. രാജ്യാതിർത്തികൾ ചാരനിറത്തിൽ കാണിച്ചിരിക്കുന്നു.

മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശത്തെ സൂചിപ്പിക്കാൻ റോമൻ കാലഘട്ടം മുതൽ ഉപയോഗിച്ചു വരുന്ന പേരാണ് പലസ്തീൻ.[1] വിശാലാർത്ഥത്തിൽ, ഒരു ഭൂമിശാസ്ത്ര സംജ്ഞയെന്ന നിലയിൽ, ഇന്നത്തെ ഇസ്രായേൽ, പലസ്തീനിയൻ പ്രദേശങ്ങൾ, ജോർദാൻ, ലെബനൻ, സിറിയ എന്നിവയുടെ ഭാഗങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് പലസ്തീൻ.[1][2] സങ്കുചിതമായ അർത്ഥത്തിൽ, ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള മുൻ ബ്രിട്ടീഷ് അധികാര പലസ്തീന്റെ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.

Flag of Palestine - long triangle.svg
Mill (British Mandate for Palestine currency, 1927).jpg

ഫലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കാം.[3]. 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[4]

പലസ്തീൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം- വിവിധ ഘട്ടങ്ങൾ
ബ്രിട്ടീഷധീന പലസ്തീൻ, (ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഓറഞ്ച് നിറത്തിൽ)
ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി (പൊതുസഭ പാസ്സാക്കിയ 181 (II) പ്രമേയം-1947)
ജോർദാന്റെ കീഴിലുള്ള വെസ്റ്റ്ബാങ്ക്, ഈജിപ്തിന്റെ കീഴിലുള്ള ഗസ്സ എന്നിവ ഒന്നാം അറബ്-ഇസ്രയേൽ യുദ്ധശേഷം (1949)

പലസ്തീൻ പ്രദേശങ്ങൾ[തിരുത്തുക]

നിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[5].

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Palestine Exploration Fund". The Palestine Exploration Fund. Retrieved 2008-04-04. 
  2. Forji Amin George (June 2004). "Is Palestine a State?". Expert Law. Retrieved 2008-04-04. 
  3. * "International Recognition of the State of Palestine". Palestinian National Authority. 2003. Retrieved 2009-01-09. 
  4. Said and Hitchens, 2001, p. 199.
  5. "ലോകക്കാഴ്ചകൾ" (in മലയാളം). മലയാളം വാരിക. 2012 ജൂൺ 01. Retrieved 2013 ഫെബ്രുവരി 28. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പലസ്തീൻ_(പ്രദേശം)&oldid=1930175" എന്ന താളിൽനിന്നു ശേഖരിച്ചത്