പലസ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലസ്തീൻ പ്രദേശത്തിന്റെ ഒരു ഉപഗ്രഹ ചിത്രം, 2003-ൽ എടുത്തത്. രാജ്യാതിർത്തികൾ ചാരനിറത്തിൽ കാണിച്ചിരിക്കുന്നു.

മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശത്തെ സൂചിപ്പിക്കാൻ റോമൻ കാലഘട്ടം മുതൽ ഉപയോഗിച്ചു വരുന്ന പേരാണ് പലസ്തീൻ.[1] വിശാലാർത്ഥത്തിൽ, ഒരു ഭൂമിശാസ്ത്ര സംജ്ഞയെന്ന നിലയിൽ, ഇന്നത്തെ ഇസ്രായേൽ, പലസ്തീനിയൻ പ്രദേശങ്ങൾ, ജോർദാൻ, ലെബനൻ, സിറിയ എന്നിവയുടെ ഭാഗങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് പലസ്തീൻ.[1][2] സങ്കുചിതമായ അർത്ഥത്തിൽ, ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള മുൻ ബ്രിട്ടീഷ് അധികാര പലസ്തീന്റെ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.

ഫലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കാം.[3] ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[4]

[തിരുത്തുക] അവലംബം

  1. 1.0 1.1 "The Palestine Exploration Fund". The Palestine Exploration Fund. http://www.pef.org.uk/Paldef.htm, ശേഖരിച്ചത്: 2008-04-04. 
  2. Forji Amin George (June 2004). "Is Palestine a State?". Expert Law. http://www.expertlaw.com/library/international_law/palestine.html, ശേഖരിച്ചത്: 2008-04-04. 
  3. * "International Recognition of the State of Palestine". Palestinian National Authority. 2003. http://web.archive.org/web/20060404074703/www.pna.gov.ps/Government/gov/recognition_of_the_State_of_Palestine.asp, ശേഖരിച്ചത്: 2009-01-09. 
  4. Said and Hitchens, 2001, p. 199.
"http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%80%E0%B5%BB&oldid=1197855" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ