പർസാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പർസാനിയ
220px
സംവിധാനം രാഹുൽ ദലോക്കിയ
നിർമ്മാണം രാഹുൽ ദലോക്കിയ
കമാൽ പട്ടേൾ
രചന ഡേവിഡ്. എൻ. ധോനിഹു
രാഹുൽ ദലോക്കിയ
അഭിനേതാക്കൾ നസറുദ്ദീൻ ഷാ
സരിക
കോറിൻ നിമക്
രാജ് സുറ്റ്സി
പർസാൻ ദസ്തൂർ
സംഗീതം സാക്കിർ ഹുസൈൻ
തൗഫീഖ് ഖുറൈഷി
ഛായാഗ്രഹണം റോബർട്ട് ഡി.ഇറാസ്
ചിത്രസംയോജനം ആരിഫ് ശൈഖ്
വിതരണം പി.വി.ആർ. പിക്‌ചേഴ്സ്
റിലീസിങ് തീയതി നവംബർ 26, 2005
(ചലച്ചിത്രമേള)
ജനുവരി 26, 2007
(theatrical)
സമയദൈർഘ്യം 122 min
രാജ്യം യു.എസ്.എ.
ഭാരതം
ഭാഷ ഇംഗ്ലീഷ്
ഗുജറാത്തി
പാർസി
ബജറ്റ് US$ 700,000[1]

2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കി 2007 ൽ ഭാരതത്തിലറങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ചലച്ചിത്രമാണ്‌ പർസാനിയ (ഭാഷാർഥം:ഭൂമിയിലെ സ്വർഗ്ഗവും നരഗവും[2]). രാഹുൽ ധലാക്കിയ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ധലോക്കിയയും ഡേവിഡ്. എൻ. ധോനിഹുവും ചേർന്നാണ്‌ എഴുതിയത്. നസീറുദ്ദീൻ ഷാ,സരിക എന്നിവരാണ്‌ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചത്. ഏഴുലക്ഷം അമേരിക്കൻ ഡോളർ ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം ചിത്രീകരിച്ചത് അഹമദാബാദിലും ഹൈദരാബാദിലും ആയിരുന്നു.

2002 ലെ ഗുജറാത്ത് കലാപകാലത്ത് അപ്രത്യക്ഷനായ അസ്ഹർ മോഡി എന്ന് പത്തുവയസ്സായ പാർസി ബാലന്റെ (ചിത്രത്തിൽ പർസാൻ പിതാവാല) യഥാർഥ കഥയാണ്‌ ഈ ചിത്രത്തിന്‌ പ്രചോദനമായത്. പിതാവാല കുടുംബം തങ്ങളുടെ കാണാതായ മകനെ അന്വേഷിച്ചിറങ്ങുന്ന യാത്രയെ പിന്തുടരുകയാണ്‌ ചിത്രം.

2007 ജനുവരി 26 ന്‌ ചിത്രം പ്രദർശനത്തിനെത്തുന്നതിന്‌ മുമ്പ് 2005 നവംബർ 26 ന്‌ ഗോവയിൽ നടന്ന 36-ആമത് അന്തർദേശീയ ചലച്ചിത്ര മേളയിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടിരുന്നു[3].

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പർസാനിയ&oldid=662882" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ