പരിണാമസിദ്ധാന്തം
പുരാതന ഭൗമാന്തരീക്ഷത്തിലെ രാസവസ്തുക്കൾ സമുദ്രജലത്തിലെത്തി വ്യത്യസ്തരീതിയിൽകൂടിച്ചേർന്ന് ആദ്യ ജൈവവസ്തു ഉണ്ടാവുകയും ലളിതഘടനയോടുകൂടിയ ഈ ആദിമജീവജാലങ്ങളിൽ നിന്ന് സങ്കീർണ്ണഘടനയുള്ള ജീവജാലങ്ങൾ ക്രമാനുഗതമായി വികസിച്ചുവന്നു എന്നും വിശദീകരിക്കുന്ന ശാസ്ത്രമേഖലയാണ് പരിണാമസിദ്ധാന്തം. ജീവോൽപ്പത്തി, ജീവപരിണാമം ഇവരണ്ടും പരിണാമപരമായി വിശദീകരിക്കാനുതകുന്ന പരിണാമസിദ്ധാന്തങ്ങൾ വികസിച്ചുവന്നിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവന്റെ പരിണാമം
ജീവോൽപ്പത്തി എങ്ങനെ എന്ന് വിശദീകരിക്കുന്ന നിരവധി ആശയങ്ങളുണ്ട്. ശാസ്ത്രീയപിൻബലമില്ലാത്തതിനാൽ പിന്നീട് തള്ളപ്പെട്ടുപോയ നിരവധി ആശയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ജീവോൽപത്തി വസ്തുനിഷ്ടവും ശാസ്ത്രീയവുമായി തെളിയിച്ച ഒരു പരീക്ഷണവും ഇത് വരെ നടന്നതായറിയില്ല..
[തിരുത്തുക] സൃഷ്ടിവാദം
ഫാദർ സൗരസ് ആണ് ഇതാവിഷ്കരിച്ചത്. പ്രകൃത്യതീതശക്തിയാണ് ഭൂമിയിൽ ജീവനുദ്ഭവിക്കാൻ കാരണം എന്ന് ഈ ആശയം വിശദീകരിക്കുന്നു.
[തിരുത്തുക] സ്വതഃജനനസിദ്ധാന്തം
അരിക്സോട്ടിൽ, അനാക്സിമാൻഡർ, വോൺ ഡെൽമോണ്ട് എന്നിവർ അനുകൂലിച്ച ആശയമാണിത്. ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ജീവനുള്ളവ രൂപപ്പെടും എന്നതിന് ചെളിയിൽ നിന്നും പഴകിയ വസ്ത്രങ്ങളിൽ നിന്നും എലികളും കൃമികളും രൂപപ്പെടുന്നു എന്ന തരത്തിലുള്ള വിശദീകരണങ്ങൾ നൽകപ്പെട്ടു. എന്നാൽ ഫ്രാൻസിസ്കോ റെഡി, സ്പല്ലാൻസനി, ലൂയി പാസ്ചർ എന്നിവർ നിരവധി പരീക്ഷണങ്ങളിലൂടെ ഇത് തെറ്റാണെന്ന് തെളിയിച്ചു.
[തിരുത്തുക] അജീവജീവോൽപ്പത്തി
മുൻപ് നിലവിലുണ്ടായിരുന്ന ജീവജാലങ്ങളിൽ നിന്നുമാത്രമേ പുതിയ ജീവജാലങ്ങൾ രൂപപ്പെടൂ എന്ന ആശയമാണിത്. ഫ്രാൻസിസ് കോ റെഡി എന്ന ശാസ്ത്രജ്ഞന്റെ പരീക്ഷണമാണ് ഇതിന് ശാസ്ത്രീയമാനങ്ങൾ നൽകിയത്.