പരമഹംസ യോഗാനന്ദൻ
| പരമഹംസ യോഗാനന്ദൻ | |
|---|---|
![]() |
|
| ജനനം | 1893 ജനുവരി 5 Gorakhpur, Uttar Pradesh, India |
| മരണം | 1952 മാർച്ച് 7 (പ്രായം 59) Biltmore Hotel, Los Angeles, California, U.S |
| ജനനനാമം | Mukunda Lal Ghosh |
| ഗുരു | Sri Yukteswar Giri |
| തത്ത്വദർശനം | Kriya Yoga |
| ഉദ്ധരണി | You are walking on the earth as in a dream. Our world is a dream within a dream; you must realize that to find God is the only goal, the only purpose, for which you are here. For Him alone you exist. Him you must find. |
| ഒപ്പ് | |
നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയ യോഗയുടെ അടിസ്ഥാന തത്വങ്ങൾ മനസിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ(ബംഗാളി: পরমহংস যোগানন্দ Pôromohôngsho Joganondo, സംസ്കൃതം: परमहंस योगानंद Paramahansa Yogānanda; ജനുവരി 5, 1893–മാർച്ച് 7, 1952)
ജീവിതരേഖ[തിരുത്തുക]
1893 ജനുവരി അഞ്ചിന് ഉത്തരപ്രദേശിലെ ഗോരഖപുരത്ത് , ഒരു ബംഗാളി ക്ഷത്രിയ കുടുംബത്തിൽ ജനിച്ച ശ്രീ മുകുന്ദലാൽ ഘോഷ് , ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വരജിയുടെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദനെന്ന പേരിൽ ലോകസേവനം ചെയ്ത് അന്താരാഷ്ട്രപ്രശസ്തനായി. മനുഷ്യന്റെ ബോധസത്തയുടെ സൌന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥദൈവികതയും സക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ ,ഗോത്ര ,മത വിശ്വാസികളായ ആളുകളെ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ഭാരതത്തിന്റെ പുരാതന ധ്യാനമാർഗ്ഗമായ ക്രിയായോഗം ലോകമാകെ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൌത്യമെന്ന് ഗുരുവായ ശ്രീ യുക്തേശ്വരൻ പ്രവചിച്ചിരുന്നു. ബോസ്റ്റണിലെ ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബറൽസിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച് 1920 ൽ അദ്ദേഹം അമേരിക്കയിലേക്കു പോയി.ജനസഹസ്രങ്ങളെ ആകർഷിച്ച നിരവധി പ്രസംഗങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് അവസരം ലഭിച്ചു. ധാരാളം ശിഷ്യരും അദ്ദേഹത്തിനുണ്ടായി. തന്റെയും ഗുരുപരമ്പരയുടെയും ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം , യോഗദാ സത് സംഗ സൊസൈറ്റി / സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടു. ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങൾ നടത്തിയും, ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും സാമാന്യജനത്തിനു പരിചയപ്പെടുത്തി.നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന രചന, സ്വന്തം ജീവിത കഥ തന്നെ. അതിൽ തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്നു. വിവിധഭാഷകളിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഈ ഗ്രന്ഥംലോകമെമ്പാടും നിരവധി പേരെ ആഴത്തിൽ സ്വാധീനിച്ചു. വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം ഒരു യോഗിയുടെ ആത്മകഥ എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്. 1952 ൽ അദ്ദേഹം ലോസ് ആഞ്ജലിസിലെ ആശ്രമത്തിൽ വച്ച് അന്തരിച്ചു.
