ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പരമശിവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരമശിവൻ

മുരുദേശ്വരത്തെ ശിവപ്രതിമ.
ദേവനാഗരി शिव
സംസ്കൃതം Śiva
തമിഴ് சிவன்
വസതി കൈലാസം
മന്ത്രം ഓം നമ: ശിവായ
ആയുധം തൃശ്ശൂലം
പങ്കാളി പാർവ്വതി
ഗംഗ
വാഹനം നന്തി

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ ഒരുവനും സംഹാരത്തിന്റെ ദേവനുമാണ് പരമശിവൻ. (ദേവനാഗരി: शिव; IAST: Śiva) (പദാർത്ഥം:മംഗളകരമായത്) ശിവന്റെ പത്നി ഹിമവാന്റെ പുത്രിയായ പാർവ്വതി ആണ്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ തലയിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് കണ്ണുകൾ മൂന്നാണ്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഗ്നിമയമാണ്. ശിവൻ പിനാകം എന്ന ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്തി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈയ്യുള്ളവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഊരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.ഭൈരവൻ, ഭദ്രകാളി വീരഭദ്രൻഎന്നിവരാണ് ഭൂതഗണങ്ങൾ. ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ എന്നിവർ പുത്രന്മാർ.

ഉള്ളടക്കം

[തിരുത്തുക] ശിവലിംഗം

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക[അവലംബം ആവശ്യമാണ്]. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്

[തിരുത്തുക] ശൈവസമ്പ്രദായങ്ങൾ

ഇന്ത്യയിൽ കാശ്മീർ ശൈവിസം, തമിഴ്നാട്, ലിംഗായതം എന്നു മൂന്നാൺ പ്രധാന ശൈവമാർഗ്ഗങ്ങൾ [അവലംബം ആവശ്യമാണ്].

[തിരുത്തുക] ജ്യോതിർലിംഗങ്ങൾ

പ്രധാന ലേഖനം: ജ്യോതിർലിംഗങ്ങൾ

ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവക്ഷേത്രങ്ങളാണിവ

ജ്യോതിർലിംഗങ്ങൾ സ്ഥാനം
സോമനാഥ് Somanatha view-II.JPG പ്രഭാസം, ഗുജറാത്ത്
മല്ലികാർജ്ജുനൻ Srisailam-temple-entrance.jpg ശ്രീശൈലം, ആന്ധ്രാ പ്രദേശ്
മഹാകാലേശ്വർ Mahakal Temple Ujjain.JPG ഉജ്ജയിനി, മദ്ധ്യ പ്രദേശ്
ഓംകാരേശ്വർ Omkareshwar.JPG ഇൻഡോർ, മദ്ധ്യ പ്രദേശ്
കേദാർനാഥ് Kedarnath Temple.jpg കേദാർനാഥ്, ഉത്തരാഖണ്ഡ്
ഭീമാശങ്കർ Bhimashankar.jpg പൂന, മഹാരാഷ്ട്ര
വിശ്വനാഥ് ബനാറസ്, ഉത്തർപ്രദേശ്
ത്രയംബകേശ്വർ Trimbakeshwar Shiva Temple, Trimbak, Nashik district.jpg നാസിക്ക്, മഹാരാഷ്ട്ര
രാമേശ്വർ Ramanathar-temple.jpg രാമേശ്വരം, തമിഴ്‌നാട്
ഗ്രിഷ്നേശ്വർ Grishneshwar Temple.jpg എല്ലോറ, മഹാരാഷ്ട്ര
വൈദ്യനാഥ് പർളി, മഹാരാഷ്ട്ര
നാഗേശ്വർ Jageshwar main.JPG ദ്വാരക, ഗുജറാത്ത്

[തിരുത്തുക] പഞ്ചഭൂത ക്ഷേത്രങ്ങൾ

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

മൂർത്തി പ്രകടഭാവം ക്ഷേത്രം സ്ഥാനം സംസ്ഥാനം
ജംബുകേശ്വർ ജലം ജംബുകേശ്വര ക്ഷേത്രം തിരുവാനായ്കാവൽ തമിഴ്നാട്
അരുണാചലേശ്വർ അഗ്നി അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമല തമിഴ്‌നാട്
കാളഹസ്തേശ്വരൻ വായു കാളഹസ്തി ക്ഷേത്രം ശ്രീകാളഹസ്തി ആന്ധ്രാ പ്രദേശ്
ഏകാംബരേശ്വർ ഭൂമി ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം തമിഴ്നാട്
നടരാജൻ ആകാശം ചിദംബരം ക്ഷേത്രം ചിദംബരം തമിഴ്‌നാട്

[തിരുത്തുക] പ്രാർത്ഥനാ ശ്ലോകങ്ങൾ

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം[1]

[തിരുത്തുക] അവലംബം

  1. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

[തിരുത്തുക] ഇതും കാണുക

Commons:Category
വിക്കിമീഡിയ കോമൺസിലെ Shiva എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:



ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ

"http://ml.wikipedia.org/w/index.php?title=%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB&oldid=1187391" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ