പമ്പാനദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പമ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. പമ്പ (വിവക്ഷകൾ)
പമ്പാനദി
പമ്പാനദി
പമ്പാനദി
ഉദ്ഭവം പുളച്ചിമല
Mouth വേമ്പനാട്ട് കായൽ
Basin countries ഇന്ത്യ
Length 176 km (110 mi)
Source elevation 1,650 m
Avg. discharge 109 m³/s
Basin area 2,235 km² (873 mi²)

കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഗംഗ”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്‌. പിന്നീടത് റാന്നി,പത്തനംതിട്ട,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കുട്ടനാട്,അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌.

ഉള്ളടക്കം

[തിരുത്തുക] സാംസ്കാരികമായ അംശങ്ങൾ

കല്ലിശ്ശേരി റയിൽ പാലം

കേരളത്തിലെ വ്യത്യസ്ത സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ പമ്പാനദിക്ക് അതിന്റേതായ സാന്നിദ്ധ്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896 ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ പമ്പാനദിയിലെ മണൽ‌പ്പുറത്താണ് നടത്തപ്പെടുന്നത്. ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന ആറന്മുള വള്ളംകളി, തുടങ്ങിയവയും പമ്പാനദിയുടെ തീരത്താണ്‌ നടത്തപ്പെടുന്നത്. സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യ കഥകളിൽ പ്രമുഖ സ്ഥാനമുണ്ട് പമ്പാനദിക്ക്.

[തിരുത്തുക] പ്രശസ്തമായ തീരങ്ങൾ

ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ പരുമലപ്പള്ളി, എടത്വാ പള്ളി, ക്രിസ്തു ശിഷ്യനായ സെന്റ്തോമസ് സ്ഥാപിച്ച നിരണം പള്ളി ,നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആറന്മുള ക്ഷേത്രം, ഒരുകാലത്ത് കേരളത്തിലെ പഞ്ചസാര ഉല്പാദന കേന്ദ്രമായിരുന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി തുടങ്ങിയവ പമ്പയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

മാരാമൺ കൺവൻഷൻ

[തിരുത്തുക] സ്ഥിതിവിവരം

[തിരുത്തുക] ഉത്ഭവവും സഞ്ചാരവും

പമ്പാനദി
ഇവിടെ പമ്പാനദി അറബിക്കടലിൽ ചേരുന്നു.

പീരുമേട്ടിലെ 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. ശബരിമല, ആറൻ‌മുള, എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി ആലപ്പുഴ ജില്ലയിൽ വച്ച് മണിമലയാർ, അച്ചൻ‌കോവിലാർ എന്നിവയുമായി ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്നു. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയിൽ പമ്പാനദിയുടെ ഒരു കൈവഴി അറബിക്കടലിൽ പതിക്കുന്നു.

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Pamba River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
കേരളത്തിലെ നദികൾ
"http://ml.wikipedia.org/w/index.php?title=പമ്പാനദി&oldid=1035039" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ