പപ്പായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Papaya
Papaya tree and fruit, from Koehler's Medicinal-Plants (1887)
Papaya tree and fruit, from Koehler's Medicinal-Plants (1887)
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Brassicales
കുടുംബം: Caricaceae
ജനുസ്സ്‌: Carica
വര്‍ഗ്ഗം: C. papaya
ശാസ്ത്രീയനാമം
Carica papaya
L.

കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ,കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

പോര്‍ത്തുഗീസു പദമായ പപ്പൈയ എന്നതില്‍ നിന്നാണ്‌ പപ്പായ ഉണ്ടായത്. ഒരു ക്യൂബന്‍ പദമാണ്‌ പോര്‍ത്തുഗീസ് പദത്തിനു മാതൃക. [1]

[തിരുത്തുക] രൂപം

പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവില്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌.

[തിരുത്തുക] ഉപയോഗങ്ങള്‍

പക്ഷികളുടെ ഇഷ്ടഭക്ഷണമാണ്‌ പപ്പായ; പഴുത്ത ഒരു പപ്പായ പക്ഷികള്‍ ഊഴമനുസരിച്ച ഭക്ഷിക്കുന്ന ദൃശ്യം

പപ്പൈന്‍ എന്ന ജീവകത്താല്‍ സമൃദ്ധമാണ്‌ പപ്പായ. മാംസ്യ ഉല്‍പ്പന്നങ്ങള്‍ മയപ്പെടുത്തുവാന്‍ ഇത്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്കു പരിഹാരമായി പപ്പൈന്‍ അടങ്ങിയ ഔഷധങ്ങള്‍ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായില്‍ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈന്‍ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌.

പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരന്‍ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത്‌ മലയാളികളുടെ ഇടയില്‍ സാധാരണമാണ്‌. കായ പഴുത്തുകഴിഞ്ഞാല്‍ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു.

ഇത് ഉപയോഗിച്ച് കൊണ്ട് കിസ് മിസ് [അവലംബം ചേര്‍ക്കേണ്ടതുണ്ട്]എന്ന മധുര പദാര്‍ത്ഥം ഉണ്ടാക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉല്‍പ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.

[തിരുത്തുക] പോഷകമൂല്യം

Papaya, raw
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 40 kcal   160 kJ
അന്നജം     9.81 g
- പഞ്ചസാരകള്‍  5.90 g
- ഭക്ഷ്യനാരുകള്‍  1.8 g  
Fat 0.14 g
പ്രോട്ടീന്‍ 0.61 g
ജീവകം എ equiv.  55 μg  6%
- β-കരോട്ടീ‍ന്‍  276 μg  3%
തയാമിന്‍ (ജീവകം B1)  0.04 mg   3%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.05 mg   3%
നയാസിന്‍ (ജീവകം B3)  0.338 mg   2%
ജീവകം B6  0.1 mg 8%
ജീവകം സി  61.8 mg 103%
കാല്‍സ്യം  24 mg 2%
ഇരുമ്പ്  0.10 mg 1%
മഗ്നീഷ്യം  10 mg 3% 
ഫോസ്ഫറസ്  5 mg 1%
പൊട്ടാസിയം  257 mg   5%
സോഡിയം  3 mg 0%
Percentages are relative to US
recommendations for adults.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പരാമര്‍ശങ്ങള്‍

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം