പന്ന്യൻ രവീന്ദ്രൻ
| പന്ന്യൻ രവീന്ദ്രൻ | |
![]() |
|
|
|
|
| ജനനം | 22 ഡിസംബർ 1945 കണ്ണൂർ, കേരളം |
|---|---|
| രാഷ്ടീയകക്ഷി | സി.പി.ഐ. |
| ജീവിതപങ്കാളി(കൾ) | രത്നവല്ലി |
| കുട്ടികൾ | രാജേഷ്, രൂപേഷ്, രതീഷ്. |
| ഭവനം | തിരുവനന്തപുരം |
| As of സെപ്റ്റംബർ 23, 2006 Source: [1] |
|
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്[1] പന്ന്യൻ രവീന്ദ്രൻ (ജനനം: ഡിസംബർ 22 1945).
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനനം. കക്കാട് കോർജാൻ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി.[2] 1982 മുതൽ 1986 വരെ സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.
പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവൻനായരുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പതിനാലാം ലോക്‌സഭാംഗമായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എൽ.എ-യും കോൺഗ്രസ്(ഐ) സ്ഥാനാർത്ഥിയുമായ വി.ഡി. സതീശനോട് പരാജയപ്പെട്ടു.
1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 മുതൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമാണ്. പി.കെ. വാസുദേവൻനായരും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രിൽ 9-ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004-ൽ മാതൃകാ പൊതുപ്രവർത്തകനുള്ള മണിവേരി മാധവൻ പുരസ്കാരത്തിനർഹനായി.
കൃതികൾ [തിരുത്തുക]
- ചരിത്രമെഴുതി ചരിത്രമായവർ
- ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലൂടെ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "പന്ന്യൻ രവീന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി". മാതൃഭൂമി. ഏപ്രിൽ 9, 2012. ശേഖരിച്ചത് ഏപ്രിൽ 9, 2012.
- ↑ "ഏറ്റെടുക്കുന്നത് വലിയ കടമ: പന്ന്യൻ". മാതൃഭൂമി. ഏപ്രിൽ 10, 2012. ശേഖരിച്ചത് ഏപ്രിൽ 11, 2012.
| മുൻഗാമി പി.കെ. വാസുദേവൻ നായർ |
തിരുവനന്തപുരത്തിന്റെ എം.പി. 2005 – 2009 |
പിൻഗാമി ശശി തരൂർ |
