പന്നിമൂക്കൻ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്നിമൂക്കൻ തവള, പാതാള തവള [1]
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Sooglossidae
ജനുസ്സ്: Nasikabatrachus
Biju & Bossuyt, 2003
വർഗ്ഗം: N. sahyadrensis
ശാസ്ത്രീയ നാമം
Nasikabatrachus sahyadrensis
Biju & Bossuyt, 2003
Distribution of Nasikabatrachus (in black)

സഹ്യപർവ്വതനിരകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളയാണ്‌ പന്നിമൂക്കൻ തവള (ശാസ്ത്രീയനാമം:നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് - Nasikabatrachus sahyadrensis). പാതാള തവള എന്നും അറിയപ്പെടുന്ന, സൂഓഗ്ലോസ്സിഡായെ(Sooglossidae) കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയി കണക്കാക്കപ്പെടുന്നു. 2003 ഒക്ടോബർ മാസത്തിൽ ട്രോപ്പികൽ ബൊട്ടാണിക്കൽ റിസച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ(പാലോട്, തിരുവനന്തപുരം) എസ്.ഡി. ബിജു, ബ്രസ്സൽസ് ഫ്രീ യൂണിവേർസിറ്റിയിലെ ഫ്രാങ്കി ബൊസ്സൂയിട്ട് എന്നിവർ ഇടുക്കി ജില്ലയിലാണ്‌ ഇതിനെ കണ്ടെത്തിയത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

സംസ്കൃത വാക്കായ നാസിക, ഗ്രീക്ക് പദമായ തവള എന്നർഥമുള്ള ബത്രക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളിൽനിന്നാണ്‌ നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്ന ശാസ്ത്രീയനാമം നിർമ്മിച്ചത്. നേരത്തെ നാസികാബത്രക്കായെ കുടുംബത്തിലാണ്‌ ഇവയെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും, പിന്നീട് ഇവ സെയ്‌ഷെൽസ് ദ്വീപുകളിൽ കണ്ടുവരുന്ന സൂഓഗ്ലോസ്സിഡായെ കുടുംബത്തിൽപ്പെടുന്നവയാണെന്ന് തിരിച്ചറിഞ്ഞു. 10 കോടിയോളം വർഷങ്ങൾക്കുമുൻപേ ഇന്ത്യയും സെയ്‌ഷെൽസും ഗോണ്ട്വാന വൻകരയുടെ ഭാഗമായപ്പോൾ ഉരുത്തിരിഞ്ഞവയാണ്‌ ഈ തവളകളെന്ന് കരുതപ്പെടുന്നു. [2]

[തിരുത്തുക] വിവരണം

പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടും പാടലവർണ്ണമായിരിക്കും. ഏകദേശം 7 സെന്റിമീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ്‌ ജീവിതത്തിന്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്,മണ്ണിനടിയിലുള്ള ചിതലുകളാണ്‌ മുഖ്യാഹാരം. എന്നാൽ മൺസൂൺ കാലത്ത് പ്രത്യുല്പാദനസമയത്ത്മാത്രം രണ്ടാഴ്ചയോളം അവ പുറത്തേക്ക് വരുന്നു. [3]

[തിരുത്തുക] അവലംബം

  1. http://www.epathram.com/green/info/2009/05/blog-post.shtml
  2. Frost, Darrel R. 2006. Amphibian Species of the World: an online reference. Version 4.0 (17 August 2006). Electronic Database accessible at http://research.amnh.org/herpetology/amphibia/index.php. American Museum of Natural History, New York, USA.
  3. C. Radhakrishnan, K. C. Gopi and Muhamed Jafer Palot (2007) Extension of range of distribution of Nasikabatrachus sahyadrensis Biju & Bossuyt (Amphibia: Anura: Nasikabatrachidae) along Western Ghats, with some insights into its bionomics. Current Science, 92(2):213-216 PDF

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പന്നിമൂക്കൻ_തവള&oldid=1292267" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ