പനിനീർ ചാമ്പ
| പനിനീർ ചാമ്പ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Myrtales |
| കുടുംബം: | Myrtaceae |
| ജനുസ്സ്: | Syzygium |
| വർഗ്ഗം: | S. jambos |
| ശാസ്ത്രീയ നാമം | |
| Syzygium jambos L. Alston |
|
മിർട്ടേസിയ സസ്യകുടുംബത്തിൽപെട്ട ചാമ്പയുടെ ഒരിനമാണ് പനിനീർച്ചാമ്പ സിസിജിയം ജമ്പോസ് (Syzygium jambos). ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന് പനിനീരിന്റെ സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്. [1]
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു. മറ്റു ചാമ്പകൾ ഉള്ളിച്ചാമ്പ(ഉള്ളിയുടെ ആകൃതിയുള്ളത്)
ചരിത്രം [തിരുത്തുക]
ചാമ്പയുടെ ജന്മദേശം ഇന്ത്യയാണെന്ന് വിശ്വസിക്കുന്നു. ഹൊർത്തൂസ് മലബാറിക്കുസ് ചാമ്പയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
രൂപവിവരണം [തിരുത്തുക]
ഏകദേശം പത്തുമീറ്റർവരെ ഉയരത്തിൽ ഇതിനു വളരാൻ കഴിയും. ഇതിൻറെ ഇലകൾ നീണ്ടു രണ്ടറ്റവും കൂർത്തിരിക്കും. പൂക്കൾ അനവധി കേസരങ്ങളോടെ വിരിഞ്ഞു നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാൺ. കായ്കൾ പച്ചകലർന്ന ഇളം മഞ്ഞ നിറവും ഉരുണ്ടതുമായിരിക്കും. മാംസള ഭാഗത്തിനു ഉള്ളിലായി ഒരു വലിയ വിത്ത് ഉണ്ടായിരിക്കും. നട്ടു നാലാം വർഷം മുതൽ ഇവയിൽ നിന്നും വിളവെടുപ്പ് സാധ്യമാണ്.
ഉപയോഗഗുണങ്ങൾ [തിരുത്തുക]
ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു.
ചിത്രങ്ങൾ [തിരുത്തുക]
- പനിനീർ ചാമ്പയുടെ വിവിധ ചിത്രങ്ങൾ