പനിക്കൂർക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനിക്കൂർക്ക
Coleus aromaticus Kerala.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Lamiaceae
ജനുസ്സ്: Plectranthus
വർഗ്ഗം: P. amboinicus
ശാസ്ത്രീയ നാമം
Plectranthus amboinicus
(Lour.) Spreng.
പര്യായങ്ങൾ

Coleus amboinicus Lour.
Coleus aromaticus Benth.


ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം[1]. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും

രാസ ഘടകങ്ങൾ[തിരുത്തുക]

അകോറിൻ, അസാരോൺ [2]

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം, ലവണം, ക്ഷാരം

ഗുണം :ൽഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

തണ്ട്, ഇല [3]


ഔഷധ ഉപയോഗം[തിരുത്തുക]

ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. മൂത്രവിരേചനത്തിനു നല്ലതാണിത്. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുട്ടികൾക്കു ജലദോഷം, ചുമ എന്നിവക്ക് ശമനൗഷധമാണ്‌‌. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക[4]വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു, [2]

ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ചുള്ള ഗവേഷണങ്ങ്ങൾ നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.naturemagics.com/ayurveda/panikoorka.shtm
  2. 2.0 2.1 എം. ആശാ ശങ്കർ, പേജ് 11 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
  3. 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. കേരളത്തിലെ ഔഷധ സസ്യങ്ങൾ- ഡോ.സി.ഐ. ജോളി, കറന്റ് ബുക്സ്
    ഔഷധ സസ്യങ്ങൾ 2- ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
"http://ml.wikipedia.org/w/index.php?title=പനിക്കൂർക്ക&oldid=1821802" എന്ന താളിൽനിന്നു ശേഖരിച്ചത്