പട്ടാമ്പി കൃഷ്ണവാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുമർചിത്രകലാചാര്യൻ എന്നു വിശേഷിപ്പിക്കാവുന്ന പ്രസിദ്ധനായ ചുമർചിത്രകലാകരനാണ് പട്ടാമ്പി കൃഷ്‌ണവാരിയർ എന്ന പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റ പിണ്ഡാലിക്കര വാരിയത്ത്‌ കൃഷ്‌ണവാരിയർ (88).[1]


ജീവിതരേഖ[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിൻറെ പറിഞ്ഞാറുഭാഗത്തുള്ള ചുമർചിത്രങ്ങൾ വരയ്ക്കാൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർക്കൊപ്പം പ്രധാനമായും ഉണ്ടായിരുന്നത് പട്ടാമ്പി കൃഷ്ണവാരിയറായിരുന്നു.[1] 1942 മുതൽ 1948 വരെയായിരുന്നു ആ രചന. 1971ൽ ഗുരുവായൂർ ക്ഷേത്രം അഗ്നിക്കിരയായപ്പോഴും 1984ൽ ചിത്രങ്ങൾ പുതുക്കി വരയ്ക്കുമ്പോഴും ചിത്രരചനയിലെ മുഖ്യ പങ്കാളിയായി കൃഷ്ണവാരിയറുണ്ടായിരുന്നു. 1989ൽ ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആരംഭിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ സജീവസാന്നിധ്യമുണ്ടായി.


പ്രധാനപ്പെട്ട രചനകൾ[തിരുത്തുക]

ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ ആണ് കൃഷ്ണവാരിയറുടെ പ്രധാന ചിത്രത്തിൽ പേരെടുത്തത്. [2] കൂടാതെ വേട്ടയ്ക്കൊരു മകൻ, നടരാജൻ, വേണുഗോപാലം, ഗണപതി, ഗുരുവായൂരപ്പൻ, ദക്ഷിണാമൂർത്തി തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം രചന നടത്തി. [3]


പുരസ്കാരങ്ങൾ[തിരുത്തുക]

  • ചുമർചിത്രകലയ്‌ക്ക്‌ നൽകിയ സംഭാവന മാനിച്ച്‌ 1995 ൽ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്‌ നൽകി ആദരിച്ചു.[1]
  • എളവള്ളി നാരായണനാചാരിയുടെ പേരിലുള്ള പുരസ്‌കാരം[1]
  • വാരിയർസമാജത്തിന്റെ കലാപ്രവീൺ അവാർഡ്[1]
  • ന്യൂ സ്‌കൂൾ ഓഫ്‌ മ്യൂറൽ ആർട്‌സ്‌ കോളേജിന്റെ വംശധാരാ പുരസ്‌കാരം[1]


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "ചുമർചിത്രകാരൻ പട്ടാമ്പി കൃഷ്‌ണവാരിയർ അന്തരിച്ചു". മാതൃഭൂമി. Retrieved സെപ്റ്റംബർ 1 2008. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. മാതൃഭൂമി ദിനപത്രം ഡൽഹി എഡിഷൻ സെപ്റ്റംബർ 1 2008
  3. മാതൃഭൂമി ദിനപത്രം ഡൽഹി എഡിഷൻ സെപ്റ്റംബർ 1 2008


"https://ml.wikipedia.org/w/index.php?title=പട്ടാമ്പി_കൃഷ്ണവാരിയർ&oldid=3636059" എന്ന താളിൽനിന്ന് ശേഖരിച്ചത്