പഞ്ചമഹായജ്ഞങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു ജീവിതരീതി പ്രകാരം ഒരു മനുഷ്യന്റെ ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് ചതുരാശ്രമങ്ങൾ‍. വിദ്യാഭ്യാസകാലഘട്ടമായ ബ്രഹ്മചര്യാശ്രമം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമം ആണ്. മറ്റ് ആശ്രമങ്ങളിൽ വച്ച് ഗൃഹസ്ഥാശ്രമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികൾക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങൾ.

ബ്രഹ്മയജ്ഞം[തിരുത്തുക]

പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.

ദേവയജ്ഞം[തിരുത്തുക]

പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.

പിതൃയജ്ഞം[തിരുത്തുക]

നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.

തർപ്പണം: ശരീരശുദ്ധിക്കുശേഷം ജലം കൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ‍, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

ശ്രാദ്ധം : ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികർമമാദികൾ ചെയ്യുന്നത് തുലാം, കർക്കിടക അമാവാസി നാളുകളിലും മരിച്ചനാളുകളിലും ആണ്.

നൃയജ്ഞം[തിരുത്തുക]

നരനെ നാരായണനെന്നുകണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുക.

ഭൂത യജ്ഞം[തിരുത്തുക]

മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക്‌ അന്നം നൽകുകയും വേണം

അവലംബം[തിരുത്തുക]

  • ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും, നീലകണ്ഠൻ നമ്പൂതിരി – ദേവി ബുക്‌സ്റ്റാൾ
"https://ml.wikipedia.org/w/index.php?title=പഞ്ചമഹായജ്ഞങ്ങൾ&oldid=1978264" എന്ന താളിൽനിന്ന് ശേഖരിച്ചത്