പച്ചവരയൻ ചേരാചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Emerald Spreadwing
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
L. elatus
Binomial name
Lestes elatus
(Hagen in Selys, 1862)

സൂചിത്തുമ്പികളിൽ ചിറകുവിടർത്തിപ്പിടിക്കുന്ന (സ്പ്രെഡ്‌വിങ്സ്) ഒരിനമാണ് പച്ചവരയൻ ചേരാചിറകൻ - Emerald Spreadwing. (ശാസ്ത്രീയനാമം:-Lestes elatus). ഇവയുടെ തവിട്ടു നിറമുള്ള ശരീരത്തിൽ തിളങ്ങുന്ന പച്ച നിറമുള്ള വരയുണ്ട്. ഇവയുടെ വാൽ കനം കുറഞ്ഞ് വളരെ നേർത്തതാണ്. ഇന്ത്യയിൽ കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലും ശ്രീലങ്ക, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്[1]. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നു.

അധിക ദൂരം പറക്കാൻ ഇഷ്ടപെടാത്ത തുമ്പി ആണിത്. ചെടികളിലും പുൽകൂട്ടങ്ങളിലും തൂങ്ങി കിടന്നു വിശ്രമിക്കുന്ന സമയത്ത് ഉദരം മുകളിലോട്ടും കീഴെയ്ക്കും ചലിപ്പിക്കുന്നത് കാണാം.നനഞ്ഞ പുല്ലുകളിലാണ് മുട്ട ഇടുന്നത്. പെൺതുമ്പികൾ ജലാശയത്തിനു അകലെയാണ് ഇരിക്കാറുള്ളത്. ആൺതുമ്പികൾ ജലാശയത്തിനു അടുത്തുള്ള പുല്ലുകളിൽ മാറി മാറി ഇരിക്കാറുണ്ട് .

രൂപവിവരണം[തിരുത്തുക]

ഉരസ്സിനു മുകളിൽ ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ചവര ഉണ്ട്

ആൺ തുമ്പി[തിരുത്തുക]

കണ്ണുകൾക്ക്‌ പച്ച കലർന്ന നീല നിറമാണ്‌. kകണ്ണുകളുടെ കീഴ്ഭാഗം മങ്ങിയ വെളുപ്പുനിറമാണ്‌. തലയുടെ മുകൾ ഭാഗം ഇരുണ്ട തവിട്ട്‌ നിറം. ഇളം നീലയും തവിട്ട്‌ നിറവുമുള്ള ഉരസ്സിൽ കറുത്ത പൊട്ടുകളും ഉരസ്സിനു മുകൾ ഭാഗത്ത്‌ ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ച വരകളുമുണ്ട്.ഉദരത്തിന്റെ വശങ്ങളിൽ ഇളം നീലയും മുകളിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള വരയും ഉണ്ട്. പ്രായപൂർത്തിയാകാത്ത ആൺതുമ്പികൾ പെൺതുമ്പികളെ പോലെ തവിട്ട്‌ നിറത്തിലാണ് കാണുന്നത്.

പെൺതുമ്പി[തിരുത്തുക]

കാഴ്ച്ചയിൽ ആൺതുമ്പികളെ പോലെയെങ്കിലും ശരീരത്തിൽ നീല നിറം കാണുകയില്ല

ആവാസം[തിരുത്തുക]

കേരളത്തിലെ സമതല പ്രദേശങ്ങളിലും മലനിരകളിലുമെല്ലാം വളരെ സാധാരണമാണ് ഈ തുമ്പി. നെല്പാടങ്ങൾ, വലിയ കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിൽ ഒക്കെ ഇവയുടെ വലിയ കൂട്ടങ്ങളെ കാണാം . മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പിയെ ധാരാളമായ്‌ കാണും . വേനൽ കാലങ്ങളിൽ ജലാശയത്തിനു അകലെ ഒറ്റയ്ക്കും ചെറു കൂട്ടമായും കാണാം .[2]

അവലംബം[തിരുത്തുക]

  1. IUCN Red List of Threatened Species[പ്രവർത്തിക്കാത്ത കണ്ണി]
  2. C. G. Kiran, V. Raju. David (2013). Dragonflies and Damselflies of Kerala. kottayam: Tropical Institute Of Ecological Sciences. p. 60.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ചവരയൻ_ചേരാചിറകൻ&oldid=3660886" എന്ന താളിൽനിന്ന് ശേഖരിച്ചത്