പച്ചമരപ്പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ചമരപ്പൊട്ടൻ
An Indian Black-lored Tit from Idukki,Kerala in India.
Not recognized (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. aplonotus
Binomial name
Parus aplonotus
Blyth, 1847
Synonyms

Macholophus aplonotus

ഇന്ത്യൻ ബ്ലാക്ക്-ലോർഡ് ടിറ്റ്, ഇന്ത്യൻ യെല്ലോ ടിറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു പാസെറൈൻ പക്ഷിയാണ് പച്ചമരപ്പൊട്ടൻ.[1][2][3][4][5] ഇതിന്റെ ശാസ്ത്രനാമം Parus aplonotus എന്നാണ്. ഇത് ടിറ്റുകൾ എന്ന പക്ഷി കുടുംബത്തിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകെ കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ഉഷ്ണമേഖലാ വനപ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവയെ ശ്രീലങ്കയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. വളരെ വേഗത്തിൽ പ്രാണികളെയും ചിലന്തികളെയും അകത്താക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇവ ചിലപ്പോൾ പഴങ്ങളും ഭക്ഷിക്കുന്നു.

ഇവയെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിയുന്നു. 13 സെന്റിമീറ്റർ വരെ ഇവയ്ക്ക് വലിപ്പം ഉണ്ടാകും. ശരീരത്തിൽ കറുപ്പും മഞ്ഞയും ഇടകലർന്നു കാണാം. പെൺ പക്ഷികൾക്കും പ്രായംകുറഞ്ഞ പക്ഷികൾക്കും അല്പം മങ്ങിയ നിറങ്ങളാണ്. മറ്റു ടിറ്റുകളെ പോലെ ഇവയ്ക്കും വ്യത്യസ്തമായ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. "സി-സി" എന്നിങ്ങനെയാണ് ഇവ പ്രധാനമായും പുറപ്പെടുവിക്കുന്ന ശബ്ദം. "ചി-ചി-ചി" എന്നും ഇവ ചിലയ്ക്കുന്നത് കേൾക്കാം. മരംകൊത്തി, കുട്ടുറുവൻ പക്ഷികൾ ഉണ്ടാക്കുന്ന മാളങ്ങളിൽ ആണ് ഇവ താമസിക്കുന്നത്. ഇവ സ്വന്തമായും മാളങ്ങൾ ഉണ്ടാക്കുന്നു. ചിലപ്പോൾ മനുഷ്യർ ഉണ്ടാക്കുന്ന നിർമ്മാണ സ്ഥലങ്ങളിലെ പോടുകളിലും ഇവ താമസിക്കുന്നു. ചുവന്ന പൊട്ടുകൾ ഉള്ള മൂന്നുമുതൽ അഞ്ച് വരെ മുട്ടകൾ ഇവ ഇടുന്നു.

അവലംബം[തിരുത്തുക]

  1. http://avibase.bsc-eoc.org/species.jsp?avibaseid=BF36A3F8A848929B
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  • Gill, Frank B.; Slikas, Beth & Sheldon, Frederick H. (2005): Phylogeny of titmice (Paridae): II. Species relationships based on sequences of the mitochondrial cytochrome-b gene. Auk 122: 121-143. DOI: 10.1642/0004-8038(2005)122[0121:POTPIS]2.0.CO;2 HTML abstract
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
  • Harrap, Simon & Quinn, David (1996): Tits, Nuthatches & Treecreepers. Christopher Helm, London. ISBN 0-7136-3964-4
  • Rasmussen, P.C., and J.C. Anderton. 2005. Birds of South Asia. The Ripley guide. Volume 2: attributes and status. Smithsonian Institution and Lynx Edicions, Washington D.C. and Barcelona.
  • Grimmett, Richard; Inskipp, Carol & Inskipp, Tim (2011) : Birds of the Indian Subcontinent, second edition. Oxford University Press. ISBN 0-19-807722-X
"https://ml.wikipedia.org/w/index.php?title=പച്ചമരപ്പൊട്ടൻ&oldid=3225261" എന്ന താളിൽനിന്ന് ശേഖരിച്ചത്