പകർപ്പവകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പകർപ്പവകാശത്തിന്റെ ചിഹ്നം

പകർപ്പവകാശം എന്നാൽ ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിർമ്മിച്ച ഒരു സൃഷ്ടിയിൻമേൽ ആ വ്യക്തിക്ക് ലഭിക്കുന്ന പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം ആണ്‌ . ഒരു യഥാർത്ഥ ചിത്രത്തിൻറേയോ എഴുതപ്പെട്ടിട്ടുള്ള ഒരു വസ്തുവിൻറേയോ പരിഭാഷ, അനുകരണം, പുനർനിർമ്മാണം എന്നിവ തടയുന്നതിനായി കൊണ്ടുവരപ്പെട്ട ഈ നിയമം, അച്ചടിശാലകൾ ഉണ്ടായതിനുശേഷമാണ്‌ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത്. പ്രസാധന-മാധ്യമരംഗങ്ങളിൽ ആധുനികസൗകര്യങ്ങൾ വന്നതോട് കൂടി പകർപ്പവകാശസം‌രക്ഷണത്തിന്റെ ആവശ്യകത കൂടുതൽ വികസിക്കുകയും പ്രസാധനം, സംഗീതം, കലകൾ, ചലച്ചിത്രം, ശബ്ദലേഖനം ,വാർത്താ പ്രക്ഷേപണങ്ങൾ, പത്ര മാധ്യമ സൃഷ്ടികൾ , ഫോട്ടോകൾ, പെയിന്റിങ്ങുകൾ ,ശില്പങ്ങൾ, വാസ്തുവിദ്യാരൂപാരേഖകൾ , കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, സോഫ്ട്വെയറുകൾ എന്നീ വിഭാഗങ്ങളെക്കൂടി ഈ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. പകർപ്പവകാശം നേടിയവ, മറ്റുള്ളവർക്ക് ഉപയോഗിക്കാം. എന്നാൽ ഇവ പകർപ്പവ്കാശക്കാരന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ പകർത്താനോ, മാറ്റം വരുത്താനോ , പുനർ നിർമാണം നടത്താനോ , പരിഭാഷപ്പെടുത്തുവാനോ പാടില്ല. കലാസൃഷ്ടികളെ സംബന്ധിച്ചാണെങ്കിൽ , അവയെ പകർത്തുക, പരിഷ്ക്കരിക്കുക ,അനുകരിക്കുക, വിപണനം ചെയ്യുക , മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.

[തിരുത്തുക] നിയമ പരിരക്ഷ

സാഹിത്യ സൃഷ്ടികൾക്ക് ഉടമസ്ഥന്റെ കാല ശേഷം 60 വര്ഷം വരെയും റേഡിയോ ടെലിവിഷൻ പ്രക്ഷേപണ ങ്ങൾക്ക് പ്രക്ഷേപണ മാസം മുതൽ 25 വര്ഷം വരെയും നിയമ പരിരക്ഷ ലഭിക്കും. സർക്കാർ പ്രസിദ്ധീകരണങ്ങൾ , സിനിമ ഫിലിമുകൾ , റിക്കോർഡുകൾ ,ഫോട്ടോകൾ, മരണാനന്തര പ്രസിദ്ധീകരണങ്ങൾ ,അജ്ഞാത നാമാക്കളുടെ കൃതികൾ എന്നിവയ്ക്ക് പ്രസിദ്ധീകരണ മാസം മുതൽ 60 വർഷം നിയമ പരിരക്ഷ ഉണ്ട് .

[തിരുത്തുക] ഭാരത നിയമങ്ങൾ

ഭാരതത്തിൽ പകർപ്പവകാശത്തേക്കുറിച്ച് നിയമം ആദ്യമായി എത്തുന്നത് 1914-ൽ ആണ്‌. ആ നിയമം 1911 ൽ ബ്രിട്ടീഷ് ഗവണ്മെൻറ് ഉണ്ടാക്കിയ നിയമത്തെ കുറച്ച് പരിഷ്കാരങ്ങൾ വരുത്തിയതായിരുന്നു. പിന്നീട് ഭാരത്തിന്‌ സ്വന്തമായും പൂർണ്ണരൂപത്തിലും നിയമം കൊണ്ട് വരുന്നത് 1957-ൽ ആണ്‌. ഈ നിയമം 1956 ൽ ബ്രിട്ടീഷ് ഗവണ്മെൻറ് ഉണ്ടാക്കിയ നിയമത്തിൻറെ തുടർച്ചയായി അസാധാരണ ഗസറ്റ് വിജ്ഞാപനം-II, നം. 269, വകുപ്പ് 3, താൾ 167 ൽ 21 ജനുവരി 1958 ൽ നിർബന്ധമായും പാലിക്കേണ്ട നിയമമാക്കി. ഈ നിയമം 1983, 1984, 1992, 1994, 1999 എന്നിങ്ങനെ ഇതുവരെ 5 ഭേദഗതികൾ വരുത്തിട്ടുണ്ട്. എങ്കിലും 1994 ലെ നിയമമാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്[അവലംബം ആവശ്യമാണ്].

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പകർപ്പവകാശം&oldid=1166305" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ