ന്യൂയോര്‍ക്ക് നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ന്യൂ യോര്‍ക്ക് നഗരം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ന്യൂയോര്‍ക്ക് നഗരം
Top of Rock Cropped.jpg
Flag of ന്യൂയോര്‍ക്ക് നഗരം
പതാക
Official seal of ന്യൂയോര്‍ക്ക് നഗരം
മുദ്ര
അപരനാമം: The Big Apple, The City That Never Sleeps, Gotham, The Capital of The World (Novum Caput Mundi), The Empire City, The City So Nice They Named It Twice.
Location in the state of New York
Location in the state of New York
Coordinates: 40°43′N 74°00′W / 40.717, -74
Country United States
State New York
Boroughs The Bronx
Brooklyn
Manhattan
Queens
Staten Island
Settled 1624
ഭരണം
 - Mayor Michael Bloomberg (I)[1]
വിസ്തീര്‍ണ്ണം
 - City 468.9 sq mi (1,214.4 km²)
 - Land 303.3 sq mi (785.6 km²)
 - Water 165.6 sq mi (428.8 km²)
 - Urban 3,352.6 sq mi (8,683.2 km²)
 - Metro 6,720 sq mi (17,405 km²)
Elevation 33 ft (10 m)
ജനസംഖ്യ (2007)[2]
 - City 8,274,527 (World: 13th, U.S.: 1st)
 - ജനസാന്ദ്രത 27,282/sq mi (10,533/km²)
 - Urban 18,498,000
 - Metro 18,818,536
 - Demonym New Yorker
സമയമേഖല EST (UTC-5)
 - Summer (DST) EDT (UTC-4)
ഏരിയാ കോഡ്(കള്‍) 212, 718, 917, 347, 646
വെബ്സൈറ്റ്: www.nyc.gov
ന്യൂയോര്‍ക്ക് നഗരത്തിന്റെ ഒരു രാത്രി ദൃശ്യം

ന്യൂയോര്‍ക്ക്‌ സിറ്റി- അമേരിക്കന്‍ ഐക്യനാടുകളില്‍ ന്യൂ യോര്‍ക്ക് എന്നു തന്നെ പേരുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്‌. ന്യൂയോര്‍ക്ക് നഗരം അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായി ആണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ലോകത്തിന്റെ സാമ്പത്തിക, വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻനഗരമാണെന്നു പറയാം. ഒരു ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 80 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്നു.

ഈ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ, സാമ്പത്തിക, നിയമ, മാദ്ധ്യമ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു. നൂറുകണക്കിന് പ്രശസ്തമായ കാഴ്ചബംഗ്ലാവുകളും സാംസ്കാരിക വേദികളും അവതരണവേദികളുമുള്ള ഈ നഗരം ലോകത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നാണ്.

അഞ്ച് ഉപനഗരങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ന്യൂയോര്‍ക്ക് നഗരം (ബ്രോങ്ക്സ്, ബ്രൂക്ക്ലിന്‍, മന്‍‌ഹാട്ടന്‍, ക്വീന്‍സ്, സ്റ്റേറ്റന്‍ ദ്വീപ്) 322 ച. മൈല്‍ വിസ്തീര്‍ണ്ണത്തില്‍ (830 ച.കി.മീ) 81 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ന്യൂ‍യോര്‍ക്ക് നഗരം വടക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമാണ്. 188 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന മെട്രോപ്പോളിറ്റന്‍ ഭൂവിഭാഗം ലോകത്തിലെ ഏറ്റവും വലിയ നഗര പ്രദേശങ്ങളില്‍ നാലാമത്തേതാണ്.

ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ്. ന്യുജെഴ്സിയില്‍ നിന്നുള്ള ദൃശ്യം

രണ്ടാം ലോകമഹായുദ്ധം മുതല്‍ക്കേ ഈ നഗരം ഒരു പ്രബലമായ ആഗോള വാണിജ്യകേന്ദ്രമായിരുന്നു. (വിഷ്വല്‍ ആര്‍ട്ടിലെ) ഹാര്‍ലെം നവോദ്ധാനം, ചിത്രകലയിലെ അമൂര്‍ത്ത (അബ്സ്ട്രക്റ്റ്) എക്സ്പ്രഷനിസം, ഹിപ്പ് ഹോപ്പ് സംഗീതം തുടങ്ങിയ പല സാംസ്കാരിക മുന്നേറ്റങ്ങളുടെയും ജന്മസ്ഥലം ന്യൂയോര്‍ക്ക് നഗരം ആയിരുന്നു. ഡച്ച് കുടിയേറ്റക്കാര്‍ 1625-ല്‍ ആണ് ഈ നഗരം സ്ഥാപിച്ചത്. അന്നുമുതല്‍ നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം ഈ നഗരത്തിന്റെ സാംസ്കാരിക ജീവിതത്തെ സജീവമാക്കി 2005-ല്‍ ഈ നഗരത്തിലെ ജനസംഖ്യയുടെ 36 ശതമാനവും വിദേശത്തു ജനിച്ചവരായിരുന്നു. ഏകദേശം 170 വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ 2005-ല്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നു.

[തിരുത്തുക] പുറം കണ്ണികള്‍

  • NYC.gov - official website of the city
  • NYCVB.COM - New York Convention and Visitors Bureau - official tourism website of New York City
ന്യൂയോര്‍ക്ക് നഗരത്തിന്റെ ഒരു വിദൂര ദൃശ്യം. എല്ലിസ് ഐലന്‍ഡിലേക്കുള്ള ബോട്ട് യാത്രയില്‍ നിന്ന്

[തിരുത്തുക] ആധാരസൂചിക

  1. "Bloomberg Leaving GOP". WCBS-TV. Accessed 19 June 2007.
  2. Big Apple Coming to Its Census (html). New York Post. ശേഖരിച്ചത് March 20, 2008.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍