ന്യൂട്രിനോ ആന്ദോളനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെർമിയോൺ കുടുംബത്തിൽപ്പെട്ട അടിസ്ഥാന കണികയായ ന്യൂട്രിനോയ്ക്ക് പിണ്ഡമുണ്ടെന്നും അതിനു ഒരു ഫ്ലേവറിൽ നിന്നു മറ്റൊരു ഫ്ലേവർ ആയി മാറാനും കഴിയും എന്ന് 1990-കളിൽ ഭൗതിക ശാസ്ത്രജ്ഞർ സിദ്ധാന്തിച്ചു. ഇങ്ങനെ ന്യൂടിനോ ഒരു ഫ്ലേവറിൽ നിന്നു മറ്റൊരു ഫ്ലേവറിലേക്കു മാറുന്ന പ്രക്രിയക്ക് ന്യൂട്രിനോ ആന്ദോളനം (ന്യൂട്രിനോ ഓസിലേഷൻ‌സ് ) എന്നു പറയുന്നു.

സോളാർ ന്യൂട്രിനോ പ്രോബ്ലം ഉണ്ടായത് ന്യുട്രിനോയുടെ ഫ്ലേവർ മാറൽ ഗുണം (type variation) മൂലമാണെന്നു ഇന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. സൂര്യനിൽ നിന്നു പുറപ്പെട്ട ഇലക്ട്രോൺ ന്യൂടിനോകളുടെ ഒരു ഭാഗം ഫ്ലേവർ മാറൽ പരിപാടി മൂലം മ്യൂവോൺ ന്യൂട്രിനോ, ടാവു ന്യൂട്രിനോകൾ ആയി മാറി. അതിനാലാണു ഭൂമിയിലെ പരീക്ഷണങ്ങൾക്കു അവയെ കണ്ടെത്താൻ കഴിയാതിരുന്നതെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

"http://ml.wikipedia.org/w/index.php?title=ന്യൂട്രിനോ_ആന്ദോളനം&oldid=1699340" എന്ന താളിൽനിന്നു ശേഖരിച്ചത്