ന്യൂട്ടന്റെ ചലന നിയമങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വസ്തുവില്‍ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങള്‍. സര്‍ ഐസക് ന്യൂട്ടണ്‍ ആണ് തന്റെ പ്രകൃതിദര്‍ശനത്തിന്റെ ഗണിതനിയമങ്ങള്‍(1687) എന്ന കൃതിയില്‍ സംയോജിതമായി പ്രസിദ്ധീകരിച്ചത്.
മൂന്ന് നിയമങ്ങളുടെ പരമ്പരാഗത ചുരുക്ക രൂപം ഈങ്ങനെയാണ്:
- അസന്തുലിതമായ ബാഹ്യ ബലത്തിന് വിധേയമാകും വരെ ഒരു വസ്തു നിശ്ചലാവസ്തയില്‍ തുടരുകയോ ഒരേ പ്രവേഗത്തില്‍ നേര്‍രേഖയില്‍ ചലിക്കുകയോ ചെയ്യും.
- ആക്കത്തിന്റെ വ്യതിയാന നിരക്കും അതിന് കാരണമാകുന്ന ബലവും ആനുപാതികമാണ്. ആക്കത്തിന്റെ വ്യതിയാനത്തിന്റെ ദിശ പ്രയോഗിക്കപ്പെട്ട ബലത്തിന്റെ ദിശയിലായിരിക്കും.
- എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും.

