നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്
തരം പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക്
വ്യവസായം ബാങ്കിങ്
സ്ഥാപിക്കപ്പെട്ടത് കണ്ണൂർ, 1977
ആസ്ഥാനം പള്ളിക്കുന്ന്, കണ്ണൂർ,കേരളം, ഇന്ത്യ.
പ്രധാന ആളുകൾ ചെയർമാൻ - പി.മധു
ഉൽപ്പന്നങ്ങൾ നിക്ഷേപം, വായ്പകൾ
വെബ്‌സൈറ്റ് http://www.nmgbank.com/


1976-ലെ റീജിയണൽ റൂറൽ ബാങ്ക് ആക്ട് പ്രകാരം കേരളത്തിൽ രൂപം കൊണ്ട രണ്ടു ഗ്രാമീണബാങ്കുകളിൽ ഒന്നാണ് നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്. ബാങ്കിംഗ് സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കാനും സാധാരണക്കാർക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാനും ലക്ഷ്യമാക്കി 1976 മുതലാണ് ഗ്രാമീൺ ബാങ്കുകൾ പ്രവർത്തനം ആരംഭിച്ചത്[1]. 1976-ലെ റീജിയണൽ റൂറൽ ബാങ്ക്സ് ആക്ട് അനുസരിച്ചാണ് ഈ ബാങ്കുകൾ പ്രവർത്തനമാരംഭിച്ചത് [2]

മലപ്പുറം ആസ്ഥാനമായുള്ള സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലയിലെ കല്പറ്റ, സുൽത്താൻ ബത്തേരി എന്നീ താലൂക്കുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, കാസർഗോഡ്, കണ്ണൂർ,എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവ രണ്ടും തമ്മിൽ ലയിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. [1]

ഉള്ളടക്കം

പ്രവർത്തനങ്ങൾ [തിരുത്തുക]

2012 നവംബറിൽ ബാങ്കിന് 202 ശാഖകളുണ്ടായിരുന്നു. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് 258 ശാഖകളുണ്ട്. എറണാകുളം, തലശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലായി നാല് മേഖലാ ഓഫീസുകളുണ്ട്. [1].

2011 നെ അപേക്ഷിച്ച് 2012-ൽ മൊത്തം ബിസിനസ്സിൽ 15.58 ശതമാനത്തിന്റെ വളർച്ചയുണ്ടായി. 4788 കോടിയിൽനിന്ന് 5570 കോടിയായി ബിസിനസ് വർദ്ധിച്ചു. ഇതിൽ 2565 കോടി രൂപ നിക്ഷേപവും 3005 കോടി വായ്പയുമാണ്. ഇതോടെ വായ്പനിക്ഷേപ അനുപാതം 117 ശതമാനമായി. സംസ്ഥാനത്തെ ബാങ്കുകളിലെ ഏറ്റവും ഉയർന്ന അനുപാതമാണത്രേ ഇത്. 26 പുതിയ ശാഖകൾ 2012-ൽ തുറക്കാനായിരുന്നു ബാങ്കിന്റെ പദ്ധതി[3].

അംഗീകാരങ്ങൾ [തിരുത്തുക]

  • ഗ്രാമവികസനത്തിന് നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിന് സംസ്ഥാനത്തെ സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ളബിന്റെ പ്രത്യേക പുരസ്ക്കാരം[4].


ഇതും കാണുക [തിരുത്തുക]

അവലംബം [തിരുത്തുക]

  1. 1.0 1.1 1.2 ജനയുഗം ഓൺലൈൻ സംസ്ഥാനത്തെ ഗ്രാമീണബാങ്കുകളുടെ ലയനം ഉടൻ നടപ്പിലാക്കും.
  2. ബാങ്ക് പ്രൊഫൈൽ
  3. മലയാളം ന്യൂസ് നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഈവർഷം 26 ശാഖകൾ തുറക്കുന്നു
  4. http://news.keralakaumudi.com/news.php?nid=fb13ede4b16448fd45bbd1b8323f82c8

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ North Malabar Gramin Bank എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: