നോവെല്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുതും സുസംഘടതവുമായ കൽപ്പിതകഥ, നോവലിനെ്റയും ചെറുകഥയുടെയും പൂർവ്വരൂപമാണ് നോവല്ല. പതിനാലാം ശതകത്തിൽ ഇറ്റാലിയൻ സാഹിത്യകാരനായ ബൊക്കാച്ചിയോ രചിച്ച "ഡെക്കാമറൺ കഥകൾ" നോവെല്ലെക്ക് ഉദാഹരണമാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ ചോസറുടെ "കാൻറർവെറികഥ"കളും ഈ സാഹിത്യരൂപമായി പരിഗണിക്കുന്നു. പതിനെട്ടാം ശതകത്തിൽ നോവലും പത്തൊൻപതാം ശതകത്തിൽ ചെറുകഥയും വികാസം പ്രാപിച്ചതോടെ നോവെല്ലയ്ക്കു പ്രാധാന്യം കുറഞ്ഞു.