നോര്‍ത്തേണ്‍ കാര്‍ഡിനല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Cardinalis cardinalis (Linnaeus, 1758) |
||||||||||||||
![]() |
വടക്കേ അമേരിക്കന്‍ വന്‍കരയില്‍ കാണപ്പെടുന്ന ഒരു പക്ഷിയാണ് നോര്‍ത്തേണ്‍ കാര്‍ഡിനല്‍. റോമന്‍ കത്തോലിക്കാ സഭയിലെ കര്‍ദ്ദിനാള്‍മാരുടെ ചുവന്ന മേല്‍ക്കുപ്പായത്തിന്റെ നിറമുള്ളതിനാലാണ് ഈ പേരു ലഭിച്ചത്. "റെഡ് ബേര്‍ഡ്" "വിര്‍ജീനിയ നൈറ്റിംഗേല്‍" എന്നിങ്ങനെയും അറിയപ്പെടുന്നു. അഴകാര്‍ന്ന ചുവപ്പു നിറത്തിലുള്ള ഈ കിളികള്‍ ഒരു കാലത്ത് അമേരിക്കയില്‍ വ്യാപകമായി കൂട്ടിലടച്ച് വളര്‍ത്തപ്പെട്ടിരുന്നെങ്കിലും 1918ലെ പ്രത്യേക നിയമപ്രകാരം ഇതു നിരോധിച്ചു.
[തിരുത്തുക] രൂപം
ഏകദേശം 9 ഇഞ്ച് നീളമുള്ള നോര്‍ത്തേണ്‍ കാര്‍ഡിനല്‍ ഒരു പാടുംകിളിയാണ്. ആണ്‍കിളികള്‍ക്ക് ആകര്‍ഷകമായ ചുവപ്പു നിറമുണ്ട്. രൂപത്തില്‍ സമാനമാണെങ്കിലും അത്ര മനോഹരമല്ലാത്ത ഇളം തവിട്ടു നിറമാണ് പെണ്‍കിളികളുടേത്. ആണ്‍കിളികളുടെ ചുവന്ന കൊക്കിനു ചുറ്റും കറുപ്പുനിറമാണുള്ളതെങ്കില്‍ പെണ്‍കിളികള്‍ക്ക് ഈ ഭാഗം ചാരനിറമായിരിക്കും. രണ്ടു കിളികള്‍ക്കും തലയില്‍ നീണ്ടതൊപ്പിപോലെ ഏതാനും രോമങ്ങള്‍ നീണ്ടുനില്‍ക്കും. കിളിക്കുഞ്ഞുങ്ങള്‍ക്ക് പെണ്‍ കാര്‍ഡിനലിന്റെ നിറമാണ്.
[തിരുത്തുക] ആവാസം
അമേരിക്കയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലാണ് കാര്‍ഡിനലുകള്‍ ധാരാളമായി കാണപ്പെടുന്നത്. കാനഡയുടെ തെക്കുകിഴക്ക് പ്രദേശങ്ങളിലും മെക്സിക്കോ, ഗോട്ടിമാല, ബെലീസ് എന്നീ രാജ്യങ്ങളിലും ഈ പക്ഷികളുണ്ട്. ചെറുകാടുകളും, ഗ്രാമപ്രദേശങ്ങളിലെ കുറ്റിക്കാടുകളുമാണ് ഈ പക്ഷികളുടെ ആവാസ കേന്ദ്രങ്ങള്‍. സാധാരണ നിലയില്‍ ഇവ ദേശാടനം ചെയ്യാറില്ല. പ്രതികൂലമായ കാലാവസ്ഥയോ ഭക്ഷ്യ ക്ഷാമമോ ഉണ്ടെങ്കില്‍ മാത്രം വാസസ്ഥലം മാറ്റാറുണ്ട്. പതിനഞ്ചു വര്‍ഷം വരെ ആയുസുണ്ട് ഈ കിളികള്‍ക്ക്.
[തിരുത്തുക] പ്രത്യേകതകള്‍
അമേരിക്കയിലെ നോര്‍ത്ത് കരോളിന, വെസ്റ്റ് വെര്‍ജീനിയ, ഒഹായോ, ഇല്ലിനോയി, ഇന്ത്യാന, കെന്റക്കി, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളുടെ ദേശീയ പക്ഷിയാണ് നോര്‍ത്തേണ്‍ കാര്‍ഡിനല്‍. അമേരിക്കയില്‍ പ്രത്യേക നിയമപ്രകാരം ഈ കിളികളെ വേട്ടയാടുന്നതും കൂട്ടിലടയ്ക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.


