നൊച്ചൂർ വെങ്കടരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രഹ്മശ്രീ നൊച്ചൂർ വെങ്കട്ടരാമൻ പാലക്കാടുള്ള നൊച്ചൂർ എന്ന അഗ്രഹാരത്തിൽ ജനിച്ചു. ബാല്യത്തിൽ തന്നെ തീവ്രമുമുക്ഷുത്വത്തോടെ ജ്ഞാവിചാര മാർഗ്ഗത്തിൽ മുഴുകി[1]. ശ്രീ രമണ മഹർഷിയുടെ കൃപയ്ക്ക് പാത്രീഭൂതനായി. ഭക്തിമാർഗ്ഗത്തിലും ജ്ഞാനമാർഗ്ഗത്തിലും പ്രവർത്തിക്കുന്ന മുമുക്ഷുക്കൾക്ക് ഒരു മാർഗ്ഗദീപമായി വർത്തിക്കുന്നു.

സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം രചന നടത്തിയിട്ടുണ്ട്. “ആത്മസാക്ഷാത്കാരം” എന്ന മലയാള ഗ്രന്ഥം ശ്രീ രമണ മഹർഷിയുടെ സമഗ്രമായ ജീവിതകഥയും ഉപദേശങ്ങളുള്ള സാരവുമുൾക്കൊള്ളുന്ന സത്യാന്വേഷികൾക്ക് വഴികാട്ടിയുമാണ്.

വളരെ ചെറുപ്പത്തിൽ തന്നെ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധപിടിച്ചുപറ്റിയ നൊച്ചൂർ ആത്മജ്ഞാനികൾക്ക് പ്രേരണയും സ്ത്രോതസുമാണ്. സ്വാത്മസുഖി (രമണമഹർഷിയുടെ ‘ഉള്ളത് നാർപ്പത്‌’ എന്ന കൃതിയുടെ വ്യാഖ്യാനം), വിചാരമാല (വേദാന്തം), പ്രത്യഭിജ്ഞാദീപം (ആത്മാന്വേഷണം) എന്നീ ഗ്രന്ഥങ്ങളും ആനന്ദമകരന്ദം (സ്തോത്രങ്ങൾ), ഹസ്താമലകീയം (വ്യാഖ്യാനം), In the still lake at contemplation, Reflections തുടങ്ങി ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലുമായി നിരവധി കാവ്യങ്ങൾ – ഇങ്ങനെ നൊച്ചൂർ ആദ്ധ്യാത്മികസാഹിത്യത്തിന് നൽകിയ സംഭാവനകൾ നിരവധിയാണ്‌.

സന്യാസം[തിരുത്തുക]

ഹൊസൂർ ഹൊളെനരസിപ്പുര മഠത്തിൽ അദ്ധ്യായാനേന്ദ്രസ്വാമികളിൽ നിന്നും രമണചരണതീർത്ഥ സ്വാമികൾ എന്ന പേരിൽ സന്യാസദീക്ഷ സ്വീകരിച്ചു[2]. അദ്ദേഹം 2023 ഒക്റ്റോബർ 19 നുആ ശ്വയുജ ശുക്ലപഞ്ചമി നാളിൽ ആണ് സന്യാസം സ്വീകരിച്ചത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അനുഗ്രഹപ്രഭാഷണം


"https://ml.wikipedia.org/w/index.php?title=നൊച്ചൂർ_വെങ്കടരാമൻ&oldid=3982636" എന്ന താളിൽനിന്ന് ശേഖരിച്ചത്