നൈഗര്‍ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗര്‍ നദി. 4180 കിലോമീറ്റര്‍ (2600 മൈല്‍) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റര്‍ (817,600 ചതുരശ്ര മൈല്‍) ആണ് നദീതടത്തിന്റെ വിസ്തീര്‍ണം. തെക്ക് കിഴക്കന്‍ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗര്‍, ബെനിന്‍, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവില്‍ ഗിനിയ ഉള്‍ക്കടലില്‍ ചെന്നുചേരുന്നു.
നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗര്‍. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.