നെറ്റാ ബകാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Neta Bahcall
Portrait of Neta Bahcall at a 1998 ASA Meeting
Portrait of Neta Bahcall at a 1998 ASA Meeting
Neta A. Bahcall
ജനനം1942
പൗരത്വംIsraeli, American
അറിയപ്പെടുന്നത്Galaxy clusters
Dark matter
പുരസ്കാരങ്ങൾCecilia Payne-Gaposchkin Prize
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics
സ്ഥാപനങ്ങൾPrinceton University (1971-1983,1989-present)

Space Telescope Science Institute (1983-1989)

California Institute of Technology (1970-1971)

പ്രിസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്ര പ്രൊഫസറാണ് നെറ്റാ ബകാൾ(ജ.1942). തമോദ്രവ്യം, പ്രപഞ്ചത്തിന്റെ ഘടന, ക്വാസാറുകൾ, ഗാലക്സികളുടെ രൂപീകരണം എന്നീ മേഖലകളിലാണ് നെറ്റാ പഠനം നടത്തുന്നത്.

വിദ്യാഭ്യാസം[തിരുത്തുക]

1963ൽ ഹീബ്രു സർവ്വകലാശാലയിൽ നിന്ന് ഭൗതിശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം നേടി. 1965ൽ ഇസ്രായേലിലെ വൈസ്മാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസിൻ നിന്ന് ബിരുദാനന്തരബിരുദവും 1970 യൂണിവേഴ്സിറ്റി ഓഫ് ടെൽ അവീവിൽ നിന്ന് PhDയും എടുത്തു.[2]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1970, 1971 വർഷങ്ങളിൽ ബക്കാൾ കാലിഫോർണിയ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർച്ച് ഫെല്ലോ ആയിരുന്നു. 1971ൽ PhD ലഭിച്ചു. തുടർന്ന് 1989 വരെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ആസ്ട്രോഫിസിക്സ് പ്രൊഫസറായി ജോലി ചെയ്തു. 2000 മുതൽ 2008 വരെ കൗൺസിൽ ഓൺ സയൻസ് ആന്റ് ടെക്നോളജിയുടെ ഡയരക്റ്ററായി സേവനമനുഷ്ടിച്ചു.[2]

ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ബക്കാൾ വിവിധങ്ങളായ ഗാലക്സികളുടെ സ്ഥാനവും ഘടനയും നിർണ്ണയിച്ചു. പ്രപഞ്ചത്തിന്റെ പിണ്ഡം കണക്കാക്കുന്നതിൽ ഇവർ നിർണ്ണായക സംഭാവന നൽകിയിട്ടുണ്ട്.

1997ൽ നാഷണൽ സയൻസസ് അക്കാദമിയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സ്പെയ്സ് ടെലസ്കോപ് ഇൻസ്റ്റിട്യൂട്ട് കൗൺസിൽ(1993-1997), യു.എസ്.നാഷണൽ കമ്മിറ്റി ഫോർ ഐ.എ.യു.(1998-2004), സ്ലോൺ ഡിജിറ്റൽ സ്കൈ സർവ്വെയുടെ സയന്റിഫിക് അഡ്വൈസറി കമ്മിറ്റി(1990-1995) തുടങ്ങിയവയിൽ അംഗമായിരുന്നു. നാഷണൽ അസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് അഡ്വൈസറി കമ്മിറ്റിയിൽ 2003 മുതൽ അംഗമാണ്. 2006ൽ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്റ്ററേറ്റ് ലഭിച്ചു.[2]


അവലംബം[തിരുത്തുക]

  1. "פרופ' דן שכטמן נבחר לאקדמיה האמריקנית לאמנויות ומדעים" [Prof. Dan Shechtman was elected to the American Academy of Arts and Sciences]. technion.ac.il (in ഹീബ്രു). Israel Institute of Technology. 2014-04-23.
  2. 2.0 2.1 2.2 Wayne, Tiffany K. (2011). "Bahcall, Neta". American Women of Science since 1900, Vol. 1. Santa Barbara, CA: ABC-CLIO. pp. 210–212.
"https://ml.wikipedia.org/w/index.php?title=നെറ്റാ_ബകാൾ&oldid=3959336" എന്ന താളിൽനിന്ന് ശേഖരിച്ചത്