നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Map showing the location of നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം
Map showing the location of നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം
Locationതിരുവനന്തപുരം ജില്ല, കേരളം
Nearest cityതിരുവനന്തപുരം
Area128 square kilometres (49 sq mi)
Established1958

തിരുവനന്തപുരം ജില്ലയിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം. തിരുവനന്തപുരം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം 32 കിലോമീറ്റർ അകലെയായി നെയ്യാർ അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ഏകദേശം 128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ്‌ ഇത്. 1958-ലാണ്‌ ഇതിനെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.

പ്രത്യേകതകൾ[തിരുത്തുക]

നിത്യഹരിത വനങ്ങൾ പർണ്ണപാതി വനങ്ങൾ എന്നിങ്ങനെയുള്ള വൃക്ഷങ്ങൾ അടങ്ങിയ വനപ്രദേശമാണിത്. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു.

ചീങ്കണ്ണി വളർത്തൽ കേന്ദ്രം, മാനുകൾക്കായുള്ള ഒരു കേന്ദ്രം , മൃഗശാലയിൽ നിന്നും കൊണ്ടുവരുന്ന സിംഹങ്ങളെക്കൂടാതെ, ആന, കടുവ. പുലി, കാട്ടുപൂച്ച, കാട്ടുനായ്, കരടി, കാട്ടുപോത്ത്, വരയാട്, മ്‌ളാവ്, കേഴമാൻ, പന്നി, നാടൻ കുരങ്ങ്, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ, കരിങ്കുരങ്ങ്, മുതലായ സസ്തനികളൂം. ചേരകൊക്ക്, ചെറുമുണ്ടി, മുങ്ങാം കോഴി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]