നൂര്‍ ജഹാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ പന്ത്രണ്ടാമത്തെ ഭാര്യയാണ് നൂര്‍ ജഹാന്‍ (പേര്‍ഷ്യന്‍: نور جهان ) അഥവാ മെഹ്രുന്നിസ (1577 – 1645). ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്നു നൂര്‍ ജഹാന്‍. മാത്രമല്ല മുഗള്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ ചക്രവര്‍ത്തിനിയും ഇവരായിരുന്നു. നൂര്‍ ജഹാന്റെ രണ്ടാം ഭര്‍ത്താവാണ് ജഹാംഗീര്‍.
ഇരുവരും തമ്മിലുള്ള പ്രേമം പല കഥകളിലും കെട്ടുകഥകളിലുമായി വിവരിക്കപ്പെട്ടിട്ടുണ്ട്. 1611-ലാണ് ജഹാംഗീര്‍ മെഹ്രുന്നിസയെ വിവാഹം ചെയ്യുന്നത്. അതിനുശേഷം അവര്‍ നൂര്‍ജഹാന്‍ എന്ന നാമം സ്വീകരിച്ചു[1]. ചക്രവര്‍ത്തിക്ക് വിശ്വസ്തയായും സഹായിയായും നിലകൊണ്ട നൂര്‍ ജഹാന്‍ സാമ്രാജ്യത്തിന്റെ ഭരണത്തില്‍ വളരെ ശക്തമായ സാന്നിധ്യമായി. ഭരണകാലം മുഴുവന്‍ മദ്യത്തിനും കറുപ്പിനും അടിമയായ ജഹാംഗീറിനു പുറകില്‍ നിന്നു ഭരണം നൂര്‍ ജഹാന്‍ നടത്തി. ഇന്ത്യാചരിത്രത്തിലെ ശക്തരായ വനിതകളുടെ കൂട്ടത്തില്‍ ഒരാളായി നൂര്‍ ജഹാനും ഉള്‍പ്പെടുന്നു.
നൂര്‍ ജഹാനൊടുള്ള ബഹുമാനസൂചകമായി ഒരു വശത്ത് തന്റേയും, മറുവശത്ത് നൂര്‍ ജഹാന്റേയും പേരുകള്‍ കൊത്തിയ നാണയങ്ങള്‍ ജഹാംഗീര്‍ പുറത്തിറക്കി[1].

