നൂണ്‍ഷ്യോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെല്‍ജിയത്തിന്റെയും ലക്സംബര്‍ഗിന്റെയും നുണ്‍ഷ്യോ ആയ കാള്‍-ജോസഫ് റോബര്‍ മെത്രാപ്പോലീത്ത

വത്തിക്കാന്റെ നയതന്ത്രസ്ഥാനപതിക്ക് പറയുന്ന പേരാണ്‌ നുണ്‍ഷ്യോ. ഇത് "നയതന്ത്രപ്രതിനിധി" എന്നര്‍ത്ഥമുള്ള Nuntius എന്ന ലത്തീന്‍ പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ച Nuncio എന്ന പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ചത്.

ഔദ്യോഗികമായി അപ്പസ്തോലിക് നുണ്‍ഷ്യോ എന്നറിയപ്പെടുന്ന പേപ്പല്‍ നുണ്‍ഷ്യോ വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാജ്യത്തേയ്ക്കോ അറബ് ലീഗ് പോലുള്ള അന്താരാഷ്ട്ര സംഘത്തിലേക്കോ ഉള്ള സ്ഥിരനയതന്ത്രസംഘത്തിന്റെ തലവനാണ്‌. 1961ലെ വിയന്ന കണ്‍‌വെന്‍ഷന്‍ തീരുമാനങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍ അഥവാ ഹൈക്കമ്മീഷണര്‍ സ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് നൂണ്‍ഷ്യോ‌. പ്രസ്തുത കണ്‍‌വെന്‍ഷന്‍ തീരുമാനങ്ങളനുസരിച്ച് ചില രാജ്യങ്ങളില്‍ ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീന്‍സ്ഥാനം സീനിയോരിറ്റിക്കതീതമായി വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നല്‍കാന്‍ പ്രസ്തുത രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്.‌[1] അതായത്, ഈ രാജ്യങ്ങളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള നയതന്ത്രപ്രതിനിധികളും ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃസ്ഥാനം വത്തിക്കാന്‍ സ്ഥാനപതിക്കായിരിക്കും. റോമന്‍ കത്തോലിക്കാ സഭാനേതൃത്വത്തിലാകട്ടെ, ആര്‍ച്ച് ബിഷപ്പിന് തുല്യമായ സ്ഥാനമാണ്‌ നുണ്‍ഷ്യോക്കുള്ളത്. നുണ്‍ഷ്യോയുടെ നയതന്ത്രകാര്യാലയം അപ്പസ്തോലിക് നുണ്‍ഷ്യേച്ചര്‍ അഥവാ നുണ്‍ഷ്യേച്ചര്‍ എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ ഈ അപ്പസ്തോലിക കാര്യാലയം ന്യൂഡല്‍ഹിയിലെ ചാണക്യപുരിയില്‍ സ്ഥിതിചെയ്യുന്നു. നിലവിലുള്ള അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് പെദ്രോ ലോപ്പസ് ക്വിന്താനയാണ്‌.[2]

[തിരുത്തുക] അവലംബം

  1. United Nations Conference on Diplomatic Intercourse and Immunities, Vienna Convention on Diplomatic Relations, Article 16, United Nations, 1961-04-18.
  2. http://www.cbcisite.com/Apostolic%20Nunciature.htm
"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%82%E0%B4%A3%E0%B5%8D%E2%80%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം