നീലസ്രാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീല സ്രാവ് Temporal range: Pliocene–Recent[1] |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റുകൾ |
| ക്ലാസ്സ്: | Chondrichthyes |
| ഉപവർഗ്ഗം: | Elasmobranchii |
| നിര: | Carcharhiniformes |
| കുടുംബം: | Carcharhinidae |
| ജനുസ്സ്: | Prionace Cantor, 1849 |
| വർഗ്ഗം: | P. glauca |
| ശാസ്ത്രീയ നാമം | |
| Prionace glauca (Linnaeus, 1758) |
|
| Range of the blue shark | |
ഓവോവിവിപാരിറ്റി വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം സ്രാവാണ് നീലസ്രാവ് (ശാസ്ത്രീയനാമം: Prionace glauca). മിക്ക സമുദ്രങ്ങളിലും ഇവയെ കാണപ്പെടുന്നുണ്ട്. എന്നാൽ വ്യാപകമായ വേട്ടമൂലം ഇവ വംശനാശഭീക്ഷണി നേരിടുന്നു. ത്രികോണാകൃതിയുള്ള നീണ്ട മേൽചുണ്ടും വലിയ കണ്ണുകളുമുള്ള മെലിഞ്ഞ സ്രാവുകളാണിവ. ശരീരത്തിന്റെ മുകൾഭാഗം നീലയും അടിഭാഗം വെള്ളയുമാണ് നിറം. ദേശാടനവിഭാഗത്തിൽ ഉൾപ്പെടുന്ന ഇവ വളരെദൂരം സഞ്ചരിക്കുന്നു. സമുദ്രോപരിതലത്തിൽ ഇവയുടെ മുതുകിലെ ചിറകു ദൃശ്യമാകുന്നവിധത്തിലും സാവധാനത്തിലുമാണ് ഇവ സഞ്ചരിക്കുന്നത്. ചിലപ്പോൾ ഒന്നിലധികം സ്രാവുകളെ ഒരേ സ്ഥലത്തുതന്നെ കാണാറുണ്ട്. കൂട്ടത്തോടെ സഞ്ചരിക്കുന്ന ഇരമത്സ്യങ്ങളെയും ശവശരീരങ്ങളുമാണ് ഇവ ഭക്ഷിക്കുന്നത്.
ആൺസ്രാവുകൾ 181 സെന്റീമീറ്റർ മുതൽ 281 സെന്റീമീറ്റർ വരെ നീളവും പെൺസ്രാവുകൾ പരമാവധി 281 സെന്റീമീറ്റർ വരെ നീളവും വയ്ക്കുന്നു.
അവലംബം [തിരുത്തുക]
- ↑ Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology 364: 560. http://strata.ummp.lsa.umich.edu/jack/showgenera.php?taxon=575&rank=class. ശേഖരിച്ചത് 2008-01-09.
- ↑ Stevens (2005). Prionace glauca. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. Downloaded on April 10, 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'നീലസ്രാവ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Prionace glauca എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- "Prionace glauca". Integrated Taxonomic Information System. ശേഖരിച്ചത് 15 November 2005.
- Blue shark, Prionace glauca മറൈൻബയോ"
- Blue shark, Prionace glauca at the Encyclopedia of Life
- Scholz, Tomáš; Euzet, Louis; Moravec, František (1998). "Taxonomic status of Pelichnibothrium speciosum Monticelli, 1889 (Cestoda: Tetraphyllidea), a mysterious parasite of Alepisaurus ferox Lowe (Teleostei: Alepisauridae) and Prionace glauca (L.) (Euselachii: Carcharinidae)". Systematic Parasitology 41 (1): 1–8. doi:10.1023/A:1006091102174.</ref>
- ARKive - Images and movies of the blue shark (Prionace glauca)
- Canadian Shark research laboratory
- BBCNews - 'Jaws' comes to a US beach 3 August 2010.
- BBCNews - Footage of shark which closed New Quay (Wales) beach 8 August 2012.