നീലക്കുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീലക്കുയിൽ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലക്കുയിൽ
സംവിധാനം P. Bhaskaran
Ramu Kariat
നിർമ്മാണം T. K. Pareekutty
രചന Uroob
P. Bhaskaran
അഭിനേതാക്കൾ Sathyan
Miss Kumari
P. Bhaskaran
Prema
Master Vipin
സംഗീതം K. Raghavan
ഛായാഗ്രഹണം A. Vincent
ചിത്രസംയോജനം T. R. Sreenivasalu
സ്റ്റുഡിയോ ചന്ദ്രതാര പിക്ചേഴ്സ്
റിലീസിങ് തീയതി 1954, ഒക്ടോബർ 10
രാജ്യം  ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് Indian Rupee symbol.svg 1 lakh[1]

1954ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീലക്കുയിൽ. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായി. മലയാളത്തിലെ ആദ്യ സംവിധായകജോടിയുടെ അരങ്ങേറ്റം കൂടിയായിരുന്നു നീലക്കുയിൽ.

ഉള്ളടക്കം

[തിരുത്തുക] അണിയറപ്രവർത്തകർ

സത്യനും മിസ് കുമാരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്‌ ഉറൂബ് ആണ് തിരക്കഥയെഴുതിയത്. പിൽക്കാലത്ത് സംവിധായകനായ വിൻസെന്റായിരുന്നു ഛായാഗ്രാഹകൻ. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് ഈണം പകർന്നത് കെ. രാഘവൻ. സംഗീതസംവിധായകനെന്ന നിലയിൽ രാഘവൻ മാസ്റ്ററുടെ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നീലക്കുയിൽ.

[തിരുത്തുക] പ്രാധാന്യം

തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമാണിത്. ഗാനങ്ങളിൽ അധികവും നാടൻപാട്ടുകളിൽ ഊന്നിയവയായിരുന്നു. മാനെന്നും വിളിക്കില്ല... (ആലാപനം മെഹബൂബ്), എല്ലാരും ചൊല്ലണ്... (ജാനമ്മ ഡേവിഡ്), കായലരികത്ത്... (കെ.രാഘവൻ), ഏങ്ങനെ നീ മറക്കും കുയിലേ... (കോഴിക്കോട് അബ്ദുൾ ഖാദർ), കുയിലിനെ തേടി (ജാനമ്മ ഡേവിഡ്) തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി. സംവിധാനത്തിനും ഗാനരചനക്കും പുറമെ പി. ഭാസ്കരൻ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ പോസ്റ്റ്മാൻ ശങ്കരൻ നായരുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നീലക്കുയിൽ&oldid=1141903" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ