നീലക്കണ്ണൻ പച്ചച്ചുണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലക്കണ്ണൻ പച്ചച്ചുണ്ടൻ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: പക്ഷി
നിര: Cuculiformes
കുടുംബം: Cuculidae
ജനുസ്സ്: Phaenicophaeus
വർഗ്ഗം: P. viridirostris
ശാസ്ത്രീയ നാമം
Phaenicophaeus viridirostris
(Jerdon, 1840)
നീലക്കണ്ണൻ പച്ചച്ചുണ്ടൻ

കുയിലിന്റെ വർഗ്ഗത്തിൽ പെട്ട നീലക്കണ്ണൻ പച്ചച്ചുണ്ടന്റെ ഇംഗ്ലീഷിലെ പേര് Blue-faced Malkoha എന്നാണ്. ശാസ്ത്രീയ നാമം Phaenicophaeus viridirostris എന്നാണ്. ഇവ തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു. പുറംകാടുകളിലും കുറ്റിക്കാടുകളിലും കാണുന്നു. പ്രാണികളും പുൽച്ചാടികളും ചെറിയ സസ്തനികളും ചിലപ്പോൾ പഴ്ങ്ങളും ഭക്ഷിക്കും.

പ്രജനനം[തിരുത്തുക]

മുള്ളുള്ള കുറ്റിക്കാടുകളിലാണ് കൂടുണ്ടാക്കുന്നത്. രണ്ടോ മൂന്നോ മുട്ടകളിടും.

രൂപവിവരണം[തിരുത്തുക]

39 സെ.മീ നീളമുണ്ട്. തലയും പുറകുവശവും കടുത്ത പച്ചയാണ്. പച്ച നിറത്തിലുള്ള വാലിന്റെ അറ്റം വെള്ളയാണ്. കഴുത്തും വയറും ഇളം പച്ചയാണ്. കണ്ണിനു ചുറ്റും നീലനിറം. കൊക്ക് പച്ച നിറമാണ്.

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Phaenicophaeus viridirostris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നീലക്കണ്ണൻ പച്ചച്ചുണ്ടൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=നീലക്കണ്ണൻ_പച്ചച്ചുണ്ടൻ&oldid=1879316" എന്ന താളിൽനിന്നു ശേഖരിച്ചത്