നീലകണ്ഠപക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലകണ്ഠപക്ഷി
Male
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Luscinia
വർഗ്ഗം: L. svecica
ശാസ്ത്രീയ നാമം
Luscinia svecica
(Linnaeus, 1758)
Distribution of the Bluethroat subspecies

മണ്ണാത്തിക്കിളികളിൽ കേരളത്തിൽ അത്യപൂർവ്വമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് നീലകണ്ഠപക്ഷി (ഇംഗ്ലീഷ്: Bluethroat, ശാസ്ത്രീയനാമം: Luscinia svecica). മുമ്പ് പാലക്കാട് ജില്ലയിലെ കാവശേരിയിൽ നിന്നും, തൃശൂർ ജില്ലയിലെ കോൾനിലങ്ങളിൽ നിന്നും ഇവയെ കണ്ടിട്ടുണ്ടെങ്കിലും 2010-2011-ൽ നടന്ന പഠനത്തിൽ മാത്രമാണ് ദക്ഷിണ കേരളത്തിൽ ഇവയെ കണ്ടെത്തിയത്. വരണ്ട ഊഷരപ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവയെ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത് കാലാവസ്ഥാമാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വാദമുണ്ട്[2].

ചുവന്ന കുത്തുള്ള വർഗ്ഗം

ഇതൊരു ദേശാടന പക്ഷിയാണ്. പ്രാണികളാണ് പ്രധാന ഭക്ഷണം. 13-14 സെ.മീ നീളം. കറുത്ത വാലും അതിന്റെ വശങ്ങളിലെ ചുന്ന അടയാളങ്ങളും ഒഴിച്ചാല് എല്ലായിടവും തവിട്ടു നിറമാണ്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Luscinia svecica". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2013.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 26 November 2013. 
  2. "A rare glimpse of Blue Throat". ദ് ഹിന്ദു. 2011 ജനുവരി 5. ശേഖരിച്ചത് 2014 മാർച്ച് 1. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നീലകണ്ഠപക്ഷി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=നീലകണ്ഠപക്ഷി&oldid=1962059" എന്ന താളിൽനിന്നു ശേഖരിച്ചത്