നീർമരുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീർമരുത് (Terminalia arjuna)
ഫലങ്ങളോടു കൂടിയ നീർമരുത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Myrtales
കുടുംബം: Combretaceae
ജനുസ്സ്: Terminalia
വർഗ്ഗം: T. arjuna
ശാസ്ത്രീയ നാമം
Terminalia arjuna
Synonyms

അർജ്ജുന, കകുഭ

കോമ്പ്രറ്റാഷ്യേ വർഗ്ഗത്തിൽ പെട്ട നീർമരുതിന്റെ ശാസ്ത്രീയ നാമം റ്റെർമിനാലിയ അർജ്ജുന എന്നാണ്. പാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്]ഹിമാലയ സാനുക്കൾ, ബീഹാർ സംസ്ഥാനം, നാഗ്പൂർ, ഉത്തർപ്രദേശ് സംസ്ഥാനം, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.

ചോതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്,(As psudo science based on Hindu culture).[അവലംബം ആവശ്യമാണ്]

[തിരുത്തുക] ഉപയോഗങ്ങൾ

നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.

  • ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാൻ.
  • ആസ്ത്മ ചികിത്സയിൽ
  • പ്രമേഹ ചികിത്സയിൽ
  • ക്ഷയ രോഗ ചികിത്സയിൽ
  • ദന്ത ധാവനത്തിന്

നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.[1]


ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.[2]

അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു. [2]

[തിരുത്തുക] അവലംബം

  • വി. വി. ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധഗുണങ്ങളും, ഡി. സി. ബുക്സ്, ISBN 81-713-0363-3
  1. http://www.totalhealthbreakthroughs.com/2008/10/finally-the-first-step-toward-agelessness-is-here/
  2. 2.0 2.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ