നീഡ് ഫോര്‍ സ്പീഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീഡ് ഫോര്‍ സ്പീഡ് (എന്‍.എഫ്.എസ്.) ഒരു കാറോട്ട വീഡിയോ ഗെയിം പരമ്പരയാണ്. ഇതിന്റെ സൃഷ്ടാക്കള്‍ കാനഡ ആസ്ഥാനമായ ഇഎ ബ്ലാക്ക് ബോക്സും പ്രസാധകര്‍ ഇലക്ട്രോണിക് ആര്‍ട്ട്‌സുമാണ്. കനേഡിയന്‍ കമ്പനിയായ ഡിസ്റ്റിന്‍ക്ടീവ് സോഫ്റ്റ്വെയര്‍ (പിന്നീട് ഇഎ കാനഡ ആയി മാറി) ആണ് ഇതിന്റെ ആദ്യ സൃഷ്ടാക്കള്‍. 1994-ല്‍ വടക്കേ അമേരിക്ക, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ ആദ്യ കളിയായ ദ നീഡ് ഫോര്‍ സ്പീഡ് പുറത്തിറക്കിക്കൊണ്ടാണ് പരമ്പര തുടക്കം കുറിച്ചത്. ആദ്യകാലത്ത് അഞ്ചാം തലമുറ ഗെയിം കണ്‍സോളുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ കളി 2008-ഓടെ എല്ലാ ഏഴാം തലമുറ ഗെയിം കണ്‍സോളുകളിലും ലഭ്യമായി. പല ട്രാക്കുകളില്‍ പല കാറുകള്‍ ഉപയോഗിച്ചുള്ള മത്സരങ്ങളാണ് ഈ കളികളില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. പൊലീസിന്റെ പിന്തുടരല്‍ പോലെ മറ്റ് ചില പ്രത്യേകതകളും മത്സരങ്ങളിലുണ്ടാകും. ജപ്പാനില്‍ ഓവര്‍ ഡ്രൈവിന്‍ എന്ന പേരിലാണ് ഈ പരമ്പര പുറത്തിറങ്ങിയിരുന്നത്.നീഡ് ഫോര്‍ സ്പീഡ്: ഹൈ സ്റ്റേക്ക്‌സ് പുറത്തിറങ്ങിയ ശേഷം ജപ്പാനിലും പാശ്ചാത്യ പേര് സ്വീകരിക്കപ്പെട്ടു. നീഡ് ഫോര്‍ സ്പീഡ്: അണ്ടര്‍ഗ്രൗണ്ട് മുതല്‍ കാറിന്റെ ശരീരം രൂപകല്‍പ്പന ചെയ്യാനുള്ള സൗകര്യവും കളികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


