നിസാമാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിസാമാബാദ് (ఇందూరు)(ఇంద్రపురి)
Map of India showing location of Andhra Pradesh
Location of നിസാമാബാദ് (ఇందూరు)(ఇంద్రపురి)
നിസാമാബാദ് (ఇందూరు)(ఇంద్రపురి)
Location of നിസാമാബാദ് (ఇందూరు)(ఇంద్రపురి)
in Andhra Pradesh and India
രാജ്യം  ഇന്ത്യ
മേഖല Deccan Plateau
സംസ്ഥാനം Andhra Pradesh
ജില്ല(കൾ) Nizamabad
Member of Parliament Madhu Goud Yaskhi
Member of the Legislative Assembly Yendela LakshmiNarayana

population_as_of = 2005

ലോകസഭാ മണ്ഡലം Nizamabad
നിയമസഭാ മണ്ഡലം Nizamabad Urbun
ജനസംഖ്യ
ജനസാന്ദ്രത
4,23,000
2,938 /km2 (7,609 /sq mi)
സ്ത്രീപുരുഷ അനുപാതം 1021/1000 Females/males /
സാക്ഷരത 80%
ഭാഷ(കൾ) Telugu
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
144 km² (56 sq mi)
395 m (1,296 ft)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം

     32 °C (90 °F)
     40 °C (104 °F)
     18 °C (64 °F)
വെബ്‌സൈറ്റ് www.nizamabad.nic.in

Coordinates: 18°40′19″N 78°05′38″E / 18.672°N 78.094°E / 18.672; 78.094

Religion in Nizamabad
Religion Percent
Hinduism
  
82.40%
Islam
  
12.60%
Christianity
  
4.50%
Others†
  
2.50%
Distribution of religions
† Includes Sikhs (0.08%), Buddhists (0.01%), Jains (0.01%).

ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ഒരു ജില്ലയും ആസ്ഥാന നഗരവുമാണ് നിസാമാബാദ്. മുൻ ഹൈദരബാദ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്ന ഈ ജില്ല 1956 നവംബർ 1-ന് ആന്ധ്രപ്രദേശിന്റെ ഭാഗമായി.

  • ജില്ലയുടെ വിസ്തീർണം: 8,000 ചി.കി.മീ.
  • ജനസംഖ്യ: 23,45,685 (2001)
  • അതിരുകൾ:
വടക്ക്-ആദിലാബാദ് ജില്ലയും മഹാരാഷ്ട്ര സംസ്ഥാനവും
കിഴക്ക്-കരിംനഗർ ജില്ല,
തെക്ക്-മേദക് ജില്ല
പടിഞ്ഞാറ്-മഹാരാഷ്ട്ര.

കാലാവസ്ഥ[തിരുത്തുക]

ഡെക്കാൺ പീഠഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന നിസാമാബാദ് ജില്ലയിൽ മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നു. വരണ്ട ഇലപൊഴിയും കാടുകളാണ് ജില്ലയിൽ പ്രധാനമായും കാണപ്പെടുന്നത്. തേക്ക്, എബണി തുടങ്ങിയ വൃക്ഷങ്ങൾകാടുകളിൽ വളരുന്നു. ജില്ലയിലെ തേക്കിൻ കാടുകൾ മുമ്പ് വളരെയേറെ പ്രശസ്തിയാർജിച്ചിരുന്നു. എന്നാൽ വിവേചനരഹിതവും അശാസ്ത്രീയവുമായ ചൂഷണം മൂലം ഇവ ഇന്ന് ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. തടി-ഇന്ധന ആവശ്യങ്ങൾ, ബീഡിതെറുപ്പ്, മുളയുത്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കാണ് പ്രധാനമായും വനവിഭവങ്ങളെ ആശ്രയിക്കുന്നത്. മാങ്ങ, സീതപ്പഴം എന്നിവ ജില്ലയിലെ പ്രധാന ഫലവൃക്ഷങ്ങളാകുന്നു.

നദികൾ[തിരുത്തുക]

കരിമണ്ണ്, ചെമ്മണ്ണ്, എക്കൽ നിറഞ്ഞ മണ്ണ് തുടങ്ങി അനവധി മണ്ണിനങ്ങൾ ജില്ലയിൽ കാണപ്പെടുന്നുണ്ട്. നിസാമാബാദ് ജില്ലയിലെ നദികളിൽ പ്രഥമസ്ഥാനം ഗോദാവരിക്കാണ്. ഗോദാവരിയുടെ പ്രധാന പോഷകനദിയായ മഞ്ജീര (Manjira) യാണ് മറ്റൊരു പ്രധാന നദി. ഫൂലാങ് (Phulang), യട്ലകാട്ടവാഗു(Yedlakattavagu) എന്നിവയാണ് മറ്റു നദികൾ.

കൃഷി[തിരുത്തുക]

ആന്ധ്രപ്രദേശിലെ കാർഷികപരമായി ഏറ്റവും വികസിച്ച ജില്ലകളിലൊന്നാണ് നിസാമാബാദ്. നെല്ലും കരിമ്പുമാണ് മുഖ്യ വിളകൾ. ചോളം. നിലക്കടല എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. നിസാംസാഗർ, പോച്ചംപാട്, പോചാരം, രാമദുഗു, നല്ലവഗു പദ്ധതികളാണ് ജില്ലയിലെ കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നത്. കോഴി-കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നിവയും ഇവിടെ വളരെയധികം പുരോഗമിച്ചിട്ടുണ്ട്.

വ്യവസായങ്ങൾ[തിരുത്തുക]

നിസാമാബാദിലെ വ്യാവസായിക മേഖല വളരെയേറെ വികസിതമാണ്. കാർഷിക വ്യവസായങ്ങൾക്കാണ് വ്യാവസായിക മേഖലയിൽ മുൻതൂക്കം. ഷക്കർ നഗർ, ബോധാൻ, സാരംഗ്പൂർ എന്നിവിടങ്ങളിൽ പഞ്ചസാര ഫാക്ടറികൾ പ്രവർത്തിക്കുന്നു. സാരംഗ്പൂർ, കിസാൻ നഗർ, കാമറെഡ്ഢി എന്നിവിടങ്ങളിൽ പ്രത്യേകം വ്യാവസായിക മേഖലകൾ (Industrial Estate) ഉണ്ട്. അലുമിനിയം ഉപകരണങ്ങൾ, സ്റ്റീൽ ഫർണിച്ചർ, പൈപ്പ് ഫിറ്റിങ്ങുകൾ, ബിസ്കറ്റ് തുടങ്ങിയവ ജില്ലയിലെ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു. ഗതാഗതമേഖലയിൽ റെയിൽ-റോഡ് ഗതാഗതത്തിനാണ് പ്രാമുഖ്യം. നിസാമാബാദ് പട്ടണത്തെ ബോധാനുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാതയ്ക്കുപുറമേ സെക്കന്തരാബാദ്-മൻമദ് റെയിൽപ്പാത ജില്ലയിലൂടെയാണ് കടന്നുപോകുന്നത്.

ജനങ്ങളും ഭാഷയും[തിരുത്തുക]

തെലുഗ്, ഉർദു, ഹിന്ദി എന്നിവയാണ് നിസാമാബാദ് ജില്ലയിൽ പ്രചാരത്തിലുള്ള മുഖ്യഭാഷകൾ; ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ എന്നിവ പ്രധാന മതവിഭാഗങ്ങളും. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ്, ആദർശ് ഹിന്ദു വിദ്യാലയ ബിരുദ കോളജ്, ജവാഹർലാൽ നെഹ്റു നിയമ കോളജ്. ബികാനൂരിലെ ബിരുദാനന്തര ബിരുദ കേന്ദ്രം തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു. അർമൂർ (Amur)അച്ചാംപേട്, ജലാൽപൂർ, ബോധാൻ, പെഡാ താനേ, ബികാനൂർ, ബീബിപേട്ട്, കാമറെഡ്ഢി, കൗലാസ്, നിസാമാബാദ് തുടങ്ങിയവ ജില്ലയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിസാമാബാദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=നിസാമാബാദ്&oldid=1698882" എന്ന താളിൽനിന്നു ശേഖരിച്ചത്