നിശാശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moths
Emperor Gum Moth, Opodiphthera eucalypti
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
(unranked): Heterocera

ചിത്രശലഭവുമായി വളരെ സാമ്യമുള്ളതും അവ ഉൾക്കൊള്ളുന്ന ലെപിഡോപ്‌ടീറ(Lepidoptera) എന്ന ഓർഡറിൽപ്പെടുന്നതുമായ ജീവികളാണ്‌ നിശാശലഭങ്ങൾ (Moth).

നിശാശലഭം

ചിത്രശലഭങ്ങളും നിശാശലഭങ്ങൾഉം തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.

ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് നിശാശലഭം
ഇലയുടെ രൂപ സാദൃശ്യമുള്ള ചിറകുള്ള നിശാശലഭം
കണ്ണുകൾ ചിറകിൽ ഡിസൈൻ ചെയ്യപ്പെട്ട ശലഭം
വെള്ള ശലഭം
Commons:Category
വിക്കിമീഡിയ കോമൺസിലെ Lepidoptera എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=നിശാശലഭം&oldid=1298970" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ