കിരിയാത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിലവേപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിരിയാത്ത
Andrographis paniculata (Kalpa) in Narshapur forest, AP W2 IMG 0867.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Acanthaceae
ജനുസ്സ്: Andrographis
വർഗ്ഗം: A. paniculata
ശാസ്ത്രീയ നാമം
Andrographis paniculata
(Burm.f.) Wall. ex Nees[1]

ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. ദക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്. [2]

സംസ്കൃതത്തിൽ കിരാതതിക്തം, കാണ്ഡതിക്തം, ഭൂനിംഭ, തിക്തക (किराततिक्तम्, काण्डतिक्तम्, भूनिम्भ, तिक्तका) എന്നും ഇംഗ്ലീഷിൽ Chiretta Plant എന്നും ഹിന്ദിയിൽ किर्यात എന്നും അറിയപ്പെടുന്ന നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പുരുചിയാണുള്ളതു്. ഇലകൾ കടും പച്ച. മെലിഞ്ഞ് ചതുർഭുജാകൃതിയിൽ നീണ്ടു വളരുന്ന തണ്ട് 50 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാം. ആയുർവ്വേദമനുസരിച്ച് ചെടിയ്ക്ക് തിക്തരസവും ലഘുരൂക്ഷഗുണവും ഉഷ്ണവീര്യവും ആണുള്ളതു്.[3] കയ്പ്പുരസമുള്ള ഔഷദസസ്യങ്ങളുടെ വിഭാഗത്തില്പ്പെടുന്നു. കിരിയാത്ത, ഭൂനിംബ, മഹാതിക്തക എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഹിമാലയ പ്രാന്തങ്ങളിലും കാശ്മീർ മുതൽ അസ്സം വരേയും കാടുകളിൽ കാണുന്നു. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതായി കാണുന്നു. [4] [5]

മറ്റ് പ്രത്യേകതകൾ[തിരുത്തുക]

അരമീറ്റർ വരെ ഉയരത്തിൽ വളരുന്നു, ഇടതൂർന്ന ചെറുശാഖകളായി പടർന്നു വളരുന്നു. ഇളം നീലയും വെളുത്തതുമായ പുഷ്പങ്ങൾ ഉണ്ടാകുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [6]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം[6]

ഔഷധ ഉപയോഗം[തിരുത്തുക]

പനി,മലമ്പനി,മഞ്ഞപ്പിത്തം,ക്ഷീണം,വിശപ്പില്ലയ്മ,പാമ്പ് വിഷം,വിര,മുതലായ അസുഖങ്ങക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കുന്നു


അതിസാരം, കോളറ, ഇന്ഫ്ലുവേന്സാ, ബ്രോന്കൈടിസ്, ത്വക് രോഗങ്ങൾ, പുകച്ചിൽ, നീർക്കെട്ട്, ചൊറിച്ചിൽ അർശസ്, ഗോണോറിയ , മഞ്ഞ പിത്തം, കരൾ രോഗങ്ങൾ ഇവയിൽ ഫലപ്രദമാണ്.

പാമ്പ് വിഷത്തിനെതിരെ പ്രവർത്തിക്കുന്നു.

ഇത് സമൂലം കഷായം വെച്ചു ദിവസം രണ്ടു നേരം കഴിച്ചാൽ വാത രോഗങ്ങൾ, പനി, കരൾ രോഗങ്ങൾ ഇവ ശമിക്കും.

കിട്ടികൾക്കുണ്ടാകുന്ന കരൾ രോഗങ്ങൾക്ക് ഇതിന്റെ നീര് സമം തേൻ ചേർത്ത് കൊടുത്താൽ ഫലപ്രദമാണ്.

കിരിയാത്ത്, കടുക് രോഹിണി, ആടലോടകം ഇവ കഷായം വെച്ചു പത്ത് മുതൽ ഇരുപതു മില്ലി വരെ ദിവസ്സം രണ്ടു നേരം കഴിച്ചാൽ എല്ലാ വിധ പനികളും ശമിക്കും.

കിരിയാത്ത്, രാമച്ചം, കറുവ പട്ട ഇവ സമം ചേർത്ത് ഉണ്ടാക്കുന്ന കഷായം പതിനഞ്ചു മുതൽ മുപ്പതു മില്ലി വരെ ദിവസം രണ്ടു നേരം കഴിച്ചാൽ പനി ചുമ ഇവ ശമിക്കും.

ചിക്കുൻ ഗുനിയയിലും ഇത് വളരെ ഫലപ്രദമാണ്.

രക്ത ശുദ്ധി വരുത്തുന്നതിന് ഇതിന്റെ കഷായമോ നീരോ കഴിക്കാവുന്നതാണ്.

ഇത് കഷായം വെച്ചു കഴിച്ചാൽ rheumatoid arthritis ശമിക്കും.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. GRIN Species Profile
  2. http://ayurvedicmedicinalplants.com/plants/651.html
  3. http://ayurvedicmedicinalplants.com/plants/651.html
  4. ഔഷധ സസ്യങ്ങൾ 2- ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  5. medicinal plants -S.K.Jain, National Book Trust, India
  6. 6.0 6.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിരിയാത്ത&oldid=2197225" എന്ന താളിൽനിന്നു ശേഖരിച്ചത്